ഓവുചാൽ നിർമ്മാണം ഇഴയുന്നു; വ്യാപാരികൾ ദുരിതത്തിൽ


Ad
ഓവുചാൽ നിർമ്മാണം ഇഴയുന്നു; വ്യാപാരികൾ ദുരിതത്തിൽ

കാവുംമന്ദം: റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുക്കി നിർമ്മിക്കുന്ന ഓവുചാലിന്റെ നിർമ്മാണം ഇഴയുന്നത് വ്യാപാരികൾക്ക് ദുരിതമാക്കുന്നു. ഇതു കാരണം കടകൾക്ക് മുൻപിൽ വലിയ വെള്ളകെട്ടുകളാണ്. കടകൾക്ക് ഉള്ളിലേക്കും വെള്ളം കയറി നാശനഷ്ടം സംഭവിക്കുന്നു. കടകളിലേക്ക് ആളുകൾക്ക് വരാനും സാധിക്കുന്നില്ല. നാമമാത്രമായ തൊഴിലാളികളുമാണ് പണി നടക്കുന്നത്. ടൗണിലെ ഓവുചാൽ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോജിൻ.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു, അബ്ദുള്ള കെ, അഷ്റഫ് പി.കെ, മാഴ്സ് ടി.ജെ, റെജിലാസ് കെ എ, മുജീബ് പാറക്കണ്ടി, ജെയ്സൺ റ്റി.ഡി, മൊയ്തുട്ടി എംഎം, ജിജേഷ് കെ ടി, ബഷീർ പുള്ളാട്ട്, ഷമീർ പി, ഷംജീർ കെ എ, വിൻസി ബിജു, ബിന്ദു സുരേഷ്, ഷേർളി വേണു പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *