June 3, 2026

കമ്മ്യൂണിറ്റി കിച്ചനൊരുക്കി സ്കൗട്ട്സ് & ഗൈഡ്സ്

0
IMG-20210515-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്മ്യൂണിറ്റി കിച്ചനൊരുക്കി സ്കൗട്ട്സ് & ഗൈഡ്സ്

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ അസോസിയേഷനും വിദ്യാ പോഷിണി ഗ്രന്ഥാലയം മാനന്തവാടിയും ചേർന്ന് മനന്തവാടി സ്കൗട്ട് ഭവനിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു 
കഴിഞ്ഞ നാല് ദിവസമായി മാനന്തവാടി നഗരസഭ പരിധിയിലും എടവക പഞ്ചായത്ത് പരിധിയിലും പെട്ട നിരവധി കുടുംബങ്ങൾക്കും 
മാനന്തവാടിയിൽ ടൗണിൽ ഒറ്റപ്പെട്ട് പോയവർക്കും തെരുവ് മൃഗങ്ങൾക്കും 
ഭക്ഷണം എത്തിച്ചു വരുന്നു .കൂടാതെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സംവിധാനവും ,മരുന്നും ഭക്ഷണവും വേണ്ടവർക്ക് ബന്ധപ്പെടുന്നതിന് 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. സ്കൗട്ട്സ് & ഗൈഡ്സിൻ്റെ യുവജന വിഭാഗമായ മെഫേക്കിംഗ് റോവർ (ക്യു അംഗങ്ങളും സ്കൗട്ട് ഗൈഡ് അധ്യാപകരും ചേർന്നാണ്
പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്
ജില്ലാ സെക്രട്ടറി മനോജ് മാത്യു ട്രെയിനിംഗ് കമ്മീഷണർ എ.ഇ സതീഷ് ബാബു ,ഡി ഒ സി ജോബിമാനുവൽ ,ജോ. സെക്രട്ടറി റോഷ്നി വി എം തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news