പൾസ് ഓക്സീ മീറ്റർ വിതരണ൦ ചെയ്തു


Ad
*പൾസ് ഓക്സീ മീറ്റർ വിതരണ൦ ചെയ്തു*

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ബാക്ക്പാക്കേഴ്സ് ടൂറിസം സൊസൈറ്റി പൾസ് ഓക്സീ മീറ്റർ ചാലഞ്ചിലൂടെ സമാഹരിച്ച പൾസ് ഓക്സീ മീറ്ററുകളുടെ ആദ്യ ബാച്ച് വിതരണ ഉദ്ഘാടനം ബത്തേരി നിയോജക മണ്ഡലം എം എൽ എ ഐ. സി. ബാലകൃഷ്ണന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന് നൽകി നിർവ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി.നുസ്രത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗ്ഗീസ്, മെഡിക്കൽ ഓഫീസർ ഡോ. കുഞ്ഞിക്കണ്ണൻ, ബാക്ക്പാക്കേഴ്സ് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പ്രവീൺ.പി.പി, സെക്രട്ടറി അജേഷ് കെ. ജി, മനോജ് ചന്ദനക്കാവ്, സജിൽ.എൻ.പി, അനീഷ് ടി. ജെ, സരുൺ എൻ.പി, ഫിർഷാദ്. കെ. ഐ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *