April 26, 2024

മാനന്തവാടി നഗരസഭയുടേത് ജനങ്ങളോടുള്ള വെല്ലുവിളി – സി പി ഐ എം

0
മാനന്തവാടി നഗരസഭയുടേത് ജനങ്ങളോടുള്ള വെല്ലുവിളി – സി പി ഐ എം 

   കോവിഡ് 19 അതിരൂക്ഷമായി തുടരുമ്പോഴും ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാത്ത മാനന്തവാടി നഗരസഭയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി പി ഐ എം പയ്യമ്പള്ളി ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ അറിയീച്ചു. ആവശ്യത്തിന് സി എഫ് എൽ ടി സി യോ ഡി സി സി യോ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച്ചയുണ്ടായ രോഗബാധിതരായ ആദിവാസി സഹോദരങ്ങൾ ഉൾപ്പെടെ നഗരസഭയുടെ അലംഭാവം കൊണ്ടുള്ള ദുരിതത്തിന്റെ ഇരകളായി മാറുകയാണ്. ഡി സി സി യിൽ എത്തിച്ച വരടിമൂല കോളനിയിലെ ആദിവാസി സഹോദരങ്ങൾക്ക് കട്ടിലോ കിടക്കകളോ നൽകിയില്ല, സെന്റ് പാട്രിക്സ് നേഴ്സറി സ്കൂളിൽ തയ്യാറാക്കിയ ഡി സി സി  യിൽ കുട്ടികളുടെ മേശയും മറ്റു ചേർത്തു വെച്ചാണ് കോളനിയിൽ നിന്നെത്തിയ പതിനെഴോളം രാേഗികൾ തറയിൽ കിടന്നത്. 
  കോവിസ് പ്രതിരോധത്തിനും ചികിത്സക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശവും ആവശ്യമായ ഫണ്ടും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വേണ്ട സൗകര്യങ്ങൾ ഒരുക്കാതെ നഗരസഭ കഴിഞ്ഞ ഒരു മാസത്തോളമായി ജനങ്ങളെ കബളിപ്പിക്കുകയാണ്, ഏപ്രിൽ 25 ന് 175 കിടക്കകളോടു കൂടിയ സി എഫ് എൽ ടി സി ഒരുക്കും എന്ന് നഗരസഭ അറിയിച്ചു എങ്കിലും നാളിതു വരെ അവ സാധ്യമായിട്ടില്ല. 
   ഒന്നാം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് മാനന്തവാടിയിലെയും പരിസരത്തെയും നിരവധിയാളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ ഭരണ സമിതി മികച്ച രീതിയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിരുന്നു, എന്നാൽ കടുത്ത നിയന്ത്രണങ്ങളും രണ്ടാം ലോക്ക് ഡൗണും ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും സാമൂഹിക അടുക്കള സ്ഥാപിക്കുന്നതിനോ ആവശ്യമായ ക്രമീകരണം ഉണ്ടാക്കുന്നതിനോ നഗരസഭക്ക് സാധിക്കാത്തത് പ്രതിഷേധാർഹമാണ്.
  കോവിഡ് വാക്സിനേഷൻ കേന്ദ്രമായ കുറുക്കൻമൂലയിലെത്തുന്ന പ്രായമായവരുൾപ്പെടെയുള്ളവർ വെയിലും മഴയും സഹിച്ച് വളരെ നേരം കാത്തുനിൽക്കേണ്ടി വരുന്നു. ഇത്തരക്കാർക്കാവശ്യമായ വിശ്രമ സംവിധാനം ഒരുക്കണമെന്ന് ആശുപത്രി വികസന സമിതിയുടെ നിർദ്ദേശം നടപ്പിലാക്കാമെന്ന് പറഞ്ഞതല്ലാതെ നാളിതു വരെ യാതൊരു നടപടിയും സ്വീകരിക്കാൻ നഗരസഭക്കായിട്ടില്ല. ഒരു മഹാമാരിക്കു മുമ്പിൽ പകച്ച് നിന്ന് ഇരുട്ടിൽ തപ്പുന്ന നാഥനില്ലാ കളരിയായി നഗരസഭ മാറി എന്നും പ്രതിരോധ പ്രവർത്തനങ്ങളും അടിസ്ഥാന ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നതിൽ പരാജയപ്പെട്ടു എന്നും ജനോപകാരപ്രദമായ ഒരു നടപടികളും ഈ യു ഡി എഫ് ഭരണ സമിതിയിൽ നിന്നും പ്രതീക്ഷിക്കാനാവില്ല, തൊഴുത്തിൽ കുത്തും പിൻസീറ്റ് ഭരണവും ഗ്രൂപ്പ് കളിയും അവസാനിപ്പിച്ച് കൗൺസിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് കൂട്ടായ പ്രവർത്തനം സംഘടിപ്പിച്ച് ഈ മഹാമാരിയെ അതിജീവിക്കാൻ നഗരസഭാ ഭരണാധികാരികൾ തയ്യാറാവണം എന്നും സി പി ഐ എം പയ്യമ്പള്ളി ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *