April 23, 2024

കോവിഡ് ചികിത്സ: പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു

0
കോവിഡ് ചികിത്സ: പാനൽ

ഡിസ്കഷൻ സംഘടിപ്പിച്ചു
കോവിഡ് ചികിത്സയിൽ ജില്ല കൈവരിച്ച പുരോഗതി മുൻനിർത്തി വിദഗ്ധരുടെ നേതൃത്വത്തിൽ ഓൺലൈൻ പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു. രോഗവ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി വയനാടിന്റെ ആരോഗ്യരംഗം ആർജ്ജിച്ച അനുഭവങ്ങൾ പരസ്പരം കൈമാറുകയായിരുന്നു ലക്ഷ്യം. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അധ്യക്ഷത വഹിച്ചു. ഡോ. അജിത്ത്, ഡോ. സോണി പി സണ്ണി (വയനാട് ഗവ. മെഡിക്കൽ കോളേജ്), ഡോ. വാസിഫ്, ഡോ. ആഷിക് ( ഡിഎം വിംസ് മെഡിക്കൽ കോളേജ്), ഡോ. കർണ്ണൻ, ഡോ. എസ് പ്രഷീൻ (താലൂക്ക് ആശുപത്രി സുൽത്താൻ ബത്തേരി), ഡോ. ഡിബിൻ കുമാർ, ഡോ. മുഹമ്മദ് അബ്ദുള്ള ജവാദ് (ഇഖ്റ ആശുപത്രി സുൽത്താൻ ബത്തേരി) എന്നിവരടങ്ങുന്ന പാനലുകൾ അതാത് ആശുപത്രികളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും പ്രായോഗികമായി ലഭിച്ച അറിവുകളെ കുറിച്ചും മറ്റുള്ളവരുമായി സംവദിച്ചു. ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് അടുത്ത ദിവസം തന്നെ ജില്ലാ കലക്ടർക്ക് കൈമാറും. ഇതു മുൻനിർത്തിയുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക എന്നതാണ് ലക്ഷ്യം. ഡിഎം വിംസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ഹിഷാം മൂസാൻ മോഡറേറ്ററായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ്, മുതിർന്ന ഡോക്ടർമാരായ ഭാസ്കരൻ, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർമാർ, നോഡൽ ഓഫീസർമാർ, ആശുപത്രി സൂപ്രണ്ടുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, സർക്കാർ-സ്വകാര്യ മേഖലകളിലെ മറ്റു ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *