April 26, 2024

ആയിരം ഭക്ഷ്യക്കിറ്റുകള്‍ കൈമാറി

0
Img 20210519 Wa0029.jpg
*ആയിരം ഭക്ഷ്യക്കിറ്റുകള്‍ കൈമാറി*

ജില്ലയില്‍ കോവിഡ് മൂലം യാതന അനുഭവിക്കുന്ന രോഗികളുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ മദേഴ്സ് മീല്‍ ആയിരം ഭക്ഷ്യ കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിനു കൈമാറി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പ്രോജെക്ട് വിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിമി മാത്യുവില്‍ നിന്നും ഭക്ഷ്യക്കിറ്റുകള്‍ ഏറ്റുവാങ്ങി. അവശ്യ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയ 500 രൂപ വിലവരുന്ന ആയിരം കിറ്റുകളാണ് ആദിവാസി വിഭാഗത്തില്‍ പെട്ട രോഗികളുടെ വീടുകളില്‍ വയനാട്ടില്‍ വിതരണം ചെയ്യുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ഒരാള്‍പോലും പട്ടിണി മൂലം മരിക്കാനിട വരാതിരിക്കുക എന്നതാണ് മദേഴ്സ് മീല്‍ പദ്ധതിയുടെ ലക്ഷ്യം. ഭക്ഷ്യകിറ്റുകള്‍ക്കവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന സംഘടനയാണ്. അഞ്ച് രാജ്യങ്ങളില്‍ മദേഴ്‌സ് മീല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിര്‍ധനരായവര്‍ക്ക് ഈ പദ്ധതി വഴി സഹയമെത്തിക്കുന്നു. ഹോപ് ഡി.എം.സി.ഐ യുമായി സഹകരിച്ചു കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായ് 1400 കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. വിധവകള്‍, രോഗികള്‍, വാര്‍ദ്ധക്യ രോഗികള്‍, പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ചടങ്ങില്‍ റഷീന സുബൈര്‍, വി.ഇബ്രാഹിം, പ്രൊജക്ട് വിഷന്‍ വളണ്ടിയര്‍മ്മാരായ കെ.കെ.ജയന്‍, എ.ആര്‍.ജെയ്സണ്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *