September 18, 2026

പരിസ്ഥിതി-ജല സംരക്ഷണ വര്‍ഷാചരണം

0
By ന്യൂസ് വയനാട് ബ്യൂറോ
പരിസ്ഥിതി-ജല സംരക്ഷണ വര്‍ഷാചരണം

കല്‍പ്പറ്റ: സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചമരവാര്‍ഷികാചരണത്തിന്റെ ഭാഗമായി മെയ് 28 മുതല്‍ ഒരാണ്ട് പരിസ്ഥിതി-ജല സംരക്ഷണ വര്‍ഷമായി ആചരിക്കാന്‍ സോഷ്യലിസ്റ്റ് സ്റ്റഡി സെന്റര്‍ ഉത്തര മേഖല കമ്മിറ്റി തീരുമാനിച്ചു. വീരേന്ദ്രകുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രമുഖ വ്യക്തിത്വങ്ങളുമായി 28നു ഓണ്‍ലൈനില്‍ ചര്‍ച്ചയും സംവാദവും നടത്തും. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.കെ. നാണു, ഡോ.പി. ലക്ഷ്മണന്‍, വി.പി. വര്‍ക്കി, എളമന ഹരിദാസ്, കടമന ബാബു, കെ.കെ. രാമചന്ദ്രന്‍, സി. ഹരി, പോള്‍ ചെറുകാട്ടൂര്‍, സി.കെ. ഉമ്മര്‍, ജൂനൈദ് കൈപ്പാണി, കെ. അനന്തകൃഷ്ണഗൗഡര്‍, എം. ഹബീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *