June 13, 2026

പെൺകുട്ടിക്ക് വിവാഹത്തിന് വേണ്ട വസ്ത്രം വാങ്ങി നൽകി സി പി എം അച്ചൂരാനം ലോക്കൽ കമ്മിറ്റി

0
IMG-20210521-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെൺകുട്ടിക്ക് വിവാഹത്തിന് വേണ്ട വസ്ത്രം വാങ്ങി നൽകി സി പി എം അച്ചൂരാനം ലോക്കൽ കമ്മിറ്റി 
വിവാഹത്തിന് വേണ്ട വസ്ത്രങ്ങൾ പോലും വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായ കുടുംബത്തിന് താങ്ങായി സി പി എം അച്ചൂരാനം ലോക്കൽ കമ്മിറ്റി. അച്ചൂർ നാലാം നമ്പർ കോളനിയിൽ താമസിക്കുന്ന മാണിക്യം – പഞ്ചു ദമ്പതികളുടെ ഇളയ മകളായ സുമിത്രയുടെ വിവാഹമാണ് ഞായറാഴ്ച. കോവിഡും ലോക്ഡൗണും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇരുട്ടടിയായി. അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ പോലും വാങ്ങാൻ കഴിയാതെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി കല്യാണത്തിന് തയ്യാറായ പെൺകുട്ടിക്ക് സ്നേഹ സമ്മാനമായി വസ്ത്രങ്ങൾ നൽകി. ബ്രാഞ്ച് സെക്രട്ടറി ലൂയിസ്, റസാക്ക്, ജമീല, ബാബു, ഷിബ, മാധവി എന്നിവർ വീട്ടിലെത്തി സുമിത്രക്ക് വസ്ത്രം കെെമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *