April 25, 2024

കാരുണ്യ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആദിവാസി കോളനികൾ ആണു വിമുക്തമാക്കി.

0
Img 20210523 Wa0008.jpg
കാരുണ്യ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആദിവാസി കോളനികൾ ആണു വിമുക്തമാക്കി.
തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിലെ പിന്നോക്ക കോവിഡ് ബാധിത ആദിവാസി കോളനികൾ കാരുണ്യ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആണു വിമുക്തമാക്കി. കുറിച്യ വിഭാഗത്തിൽ  പെട്ട  കൈതക്കൊല്ലി കോളനി, നാൽപതിലേറെ കുടുംബങ്ങൾ താമസിക്കുന്ന താഴെ തലപ്പുഴ എന്നീ  പ്രദേശങ്ങൾ,  കൂടാതെ നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന  കമ്പമലയിലെ പാടി എന്നിവിടെങ്ങളാണ് ആണു വിമുക്തമാക്കിയത്. രണ്ടു ദിവസത്തെ പ്രവർത്തനങ്ങൾക്കൊടുവിലാണ് ഈ ദൗത്യം പൂർത്തീകരിച്ചത്. 
പ്രവർത്തനങ്ങൾക്ക്  നേതൃത്വം വഹിച്ചു കൊണ്ട് പത്താം വാർഡ് മെമ്പർ ശ്രീ. ഗോപി, തലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അസീസ് എന്നിവർ സജീവ പങ്കു വഹിച്ചു. കാരുണ്യ റെസ്ക്യൂ ടീം അംഗങ്ങളായ ഷൗക്കത്തലി വാണിയൻകണ്ടി, മൊയിതു കുമ്പളംകണ്ടി, സലാം ടി, മമ്മൂട്ടി കോമ്പി, ഇബ്രാഹിം കൊടിലൻ,സിംസാർ ഇല്ലിക്കൽ, പോക്കർ ഉപ്പുംത്തറ, ശ്രീകാന്ത് C S, സാജിദ് കാഞ്ഞായി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *