കിഴങ്ങുവിളകളുടെ സംരക്ഷകന് വീണ്ടും ദേശീയ അംഗീകാരം


Ad
മാനന്തവാടി:ഷാജി എളപ്പുപാറയ്ക്ക് വീണ്ടും ദേശീയ പുരസ്കാരം.
കിഴങ്ങ് വിളകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന ഷാജിയെ തേടി വീണ്ടും അംഗീകാരമെത്തിയത് വയനാട്ടിന് അഭിമാനമായി.. വിവിധയിനം നാടൻ കിഴങ്ങ് വിളകളുടെ സംരക്ഷണം മുൻനിർത്തിയാണ് പുരസ്കാരം. വ്യക്തിഗത വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേദ്കർ ഓൺലൈനായാണ്  പ്രഖ്യാപിച്ചത്. രണ്ട്ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കിഴങ്ങ് വർഗ്ഗത്തിൽപ്പെട്ട ഇരുന്നൂറോളം ഇനങ്ങളാണ് കൃഷിയിടത്തിലുള്ളത്. ഷാജിയുടെ കാർഷിക  പ്രയ്ത്നങ്ങൾക്ക് 7 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
 പ്രകൃതിയേയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിച്ചു കൊണ്ടുള്ള സമ്മിശ്ര കൃഷിയാണ്  ചെയ്യുന്നത് .200 ൽ പരം കിഴങ്ങുവർഗങ്ങൾ, വിവിധയിനം ഇനം നാടൻ നെൽവിത്തുകൾ/പച്ചകറികൾ/ ഔഷധചെടികൾ , പശു ക്കൾ ,ആട്കോഴി തേനിച്ച , മത്സ്യകൃഷി ,പക്ഷികൾ , തുടങ്ങി വൈവിധ്യമാർന്ന വ   സംരക്ഷിക്കുന്നു. ആദിവാസികളുടെയും കുടിയേറ്റ കർഷകരുടെയും പ്രധാന ആഹരമായിരുന്ന കാട്ട് കിഴങ്ങ് വർഗങ്ങളായ നു റോകിഴങ്ങ്/ അരി കിഴങ്ങ്/നാരോ കിഴങ്ങ് / പുല്ലെത്തി കിഴങ്ങ് തുടങ്ങി പല ഇനങ്ങളും ,മാട്ടു കാച്ചിൽ / നീണ്ടി കാച്ചിൽ / ഇഞ്ചി കാച്ചിൽ / നീലകാച്ചിൽ / ചോര കാച്ചിൽ / കടുവ കൈയ്യൻ / തുടങ്ങി പലയിനം കാച്ചിലുകൾ / പാൽ ചേമ്പ് / താമര കണ്ണൻ/ചെറു ചേമ്പ് / കുഴി നിറയൻ / കരീ ചേമ്പ് / മക്കളെ പോറ്റി / തുടങ്ങി നിരവധി ചേമ്പിനങ്ങൾ നാടൻ ചേന / നെയ്യ് ചേന / കാട്ടുചേന / വളരെ അപുർവ്വമായി മണ്ണിനടിയിലും മുകളിലും ഒരു പോലേ കായ്ക്കുന്ന ചേന' / ചെറുകിഴങ്ങ് / നന കിഴങ്ങ് / മുക്കിഴങ്ങ് പലയിനം മധുരക്കിഴങ്ങുകൾ  പലയിനം മരച്ചീനികൾ / 40 ഓളം വ്യത്യസ്ത ഇനം മഞ്ഞളുകൾ.30 ഓളം വ്യത്യസ്ത ഇനം ഇഞ്ചികൾ, പലയിനം കൂവവർഗങ്ങൾ തുടങ്ങി 200  ഓളം വ്യത്യസ്ത ഇനം കിഴങ്ങുവർഗങ്ങളുടെ ജനിതക ശേഖരം തന്നെ ഉണ്ട്.തനതായ നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല, കുള്ളൻ തൊണ്ടി, പാൽതൊണ്ടി. “അപൂർ ഇനം നെല്ലായ അന്നൂരി 27 ദിവസം കൊണ്ട് ” വിളവെടുക്കാം/അന്യം നിന്നുപോകുന്ന പല നെൽവർഗങ്ങളും സംരക്ഷിക്കുന്നു. ഈ വലിയ ജനിതക ശേഖരമുള്ള കൃഷിയിടം  കേദാരം എന്ന പേരിൽ അറിയപ്പെടുന്നു. .ഈ ക്യഷി ഇടം കാണുന്നതിനും, പഠിക്കുന്നതിനും, വിത്തുകൾ ശേഖരിക്കുന്നതിനും ,നിരവധി കർഷകർ ,സ്കുൾ കോളേജ് വിദ്ധ്യാർത്ഥികൾ / സൈൻന്റിസ്റ്റുകൾ , വിദേശികൾ, തുടങ്ങി നിരവധി ആളുകൾ കേദാരം ഫാം സന്ദർശിക്കുന്നുണ്ട്. -ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി അംഗികാരങ്ങൾ  ലഭിച്ചിട്ടുണ്ട്….. 2014ൽ ദേശിയ പുരസ്കാരമായ      പ്ലാന്റ ജീനോം സേവിയർ അവാർഡ് / ഇന്ത്യൻ ബയോ ഡൈവേഴ്സിറ്റി (Conservation of domesticated species അവാർഡ് 2018 : /കേരള ബയോഡൈവേഴ്സിറ്റി അവാർഡ് 2016 / കൈരളി പീപ്പിൾ റ്റി വി സംസ്ഥാന കതിർ അവാർഡ് / സംസ്ഥാന അക്ഷയ ശ്രി അവാർഡ് 2017  / കേരള അഗ്രികൾച്ചർ യുണിവേഴ്സിറ്റി അവാർഡ് 2018 തുടങ്ങി 85 ഓളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്  . ഈ ദേശിയ പുരസ്കാരത്തിന് എന്നെ കൈ പിടിച്ചുയർത്തിയത് കേരള അഗ്രികൾച്ചർ യുണിവേഴ്സിറ്റിയിൽ നിന്നു റിട്ടേർ ചെയ്ത ഡോ. എൽസിയാണ്. കുടുംബാംഗങ്ങളും ഈ കാർഷിക കലവറയുടെ ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *