അതിഥി തൊഴിലാളികൾക്ക് പാൽ വിതരണം ചെയ്യും


Ad
അതിഥി തൊഴിലാളികൾക്ക് പാൽ വിതരണം ചെയ്യും
ബത്തേരി:ലോക്ക്ഡൗൺ സാഹചര്യത്തിൽ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് മിൽമ സംഭരിക്കുന്ന പാൽ 
സർക്കാർ ഉത്തരവ് പ്രകാരം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഒരു അതിഥി തൊഴിലാളിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ എന്ന കണക്കിലാണ് നൽകുന്നത്. പാൽ ലഭിക്കേണ്ട അതിഥി തൊഴിലാളികളുടെ ലിസ്റ്റ് അസിസ്റ്റൻ്റ് ലേബർ ഓഫീസർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകേണ്ടതാണ്. ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട പാലിൻ്റെ അളവ്, എത്തിക്കേണ്ട സ്ഥലത്തിൻ്റെ വിവരം എന്നിവ മിൽമ ഡയറി മാനേജർക്ക് തദ്ദേശ സ്ഥാപന സെക്രട്ടറി നൽകണം. പഞ്ചായത്ത് അംഗങ്ങൾ, വളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെയാണ് പാൽ വിതരണം ചെയ്യുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *