October 13, 2026

ബ്ലാക്ക് ഫംഗസ് രോഗലക്ഷണം

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കണ്ണിന് ചികിൽസിക്കാൻ വയനാട്ടിലെത്തിയ ബംഗളൂരു സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണം. ബംഗളൂരുവില്‍ നിന്നും മുട്ടില്‍ മാണ്ടാടുള്ള ബന്ധുവീട്ടിലെത്തിയ 39 കാരനാണ്  ലക്ഷണം സ്ഥിരീകരിച്ചത്.ഇയാളെ ആദ്യം വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.   കണ്ണിന് ഗുരുതര രോഗ ബാധ ഉള്ളതിനാലാണ് ബ്ലാക്ക് ഫംഗസ് സംശയിക്കുന്നതെന്ന്  ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കണ്ണിന് ഗുരുതരമായ അസുഖത്താല്‍ ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും രോഗം ഭേദമായിരുന്നില്ല. തുടര്‍ന്ന് വയനാട്ടില്‍ ബന്ധുക്കളുള്ളതിനാല്‍ ഇദ്ദേഹത്തെ ഇന്ന് രാവിലെ  ആംബുലന്‍സില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിക്കുകയും കണ്ണിന്റെ രോഗ ലക്ഷണങ്ങള്‍ ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളായതിനാല്‍  വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇയാളുടെസഹോദരൻ്റെ ഭാര്യ ഗൃഹം മാണ്ടാടാണ്

 

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *