August 7, 2026

വയനാട്ടിലെത്തിയ യുവാവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിൽ വന്ന ബംഗളൂരു സ്വദേശിയായ 39 കാരന്  ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കണ്ണിന് ഗുരുതരമായ അസുഖത്താല്‍ ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും രോഗം ഭേദമാകാത്തിതിനെ തുടര്‍ന്ന് വയനാട്ടില്‍തുടർ ചികിൽസക്ക് എത്തിയതായിരുന്നു. മുട്ടിൽ മാണ്ടാട്ബന്ധുക്കളുള്ളതിനാല്‍ ഇന്ന് രാവിലെ  ആംബുലന്‍സില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിക്കുകയും കണ്ണിന്റെ രോഗം ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളായതിനാല്‍  വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് രോഗമാണെന്ന് സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *