July 16, 2026

സംസ്ഥാന പദ്ധതി വിനിയോഗത്തില്‍ വയനാട് ജില്ല ഒന്നാമത്

0
By ന്യൂസ് വയനാട് ബ്യൂറോ
*സംസ്ഥാന പദ്ധതി വിനിയോഗത്തില്‍ വയനാട് ജില്ല ഒന്നാമത്*
2020-21 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി വിനിയോഗത്തില്‍ വയനാട് ജില്ല സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. ജില്ലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി ലഭിച്ച അടങ്കല്‍ തുകയായ 33746.16 ലക്ഷം രൂപയില്‍ 33181.42 ലക്ഷം രൂപയും ചെലവഴിച്ചു. തുകയുടെ 98.33 ശതമാനം തുകയാണ് ജില്ല ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതി വിനിയോഗത്തില്‍ 91.58 ശതമാനവും ഇതര കേന്ദ്രാവിഷ്‌കൃത പദ്ധതി വിനിയോഗത്തില്‍ 90.73 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ വകുപ്പുകള്‍ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ജില്ലയിലെ 12 വകുപ്പുകള്‍ 100 ശതമാനം തുകയും ചെലവഴിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *