August 27, 2026

വിളനാശങ്ങളുടെ നഷ്ടപരിഹാരത്തിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

0
By ന്യൂസ് വയനാട് ബ്യൂറോ
*വിളനാശങ്ങളുടെ നഷ്ടപരിഹാരത്തിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം*
പ്രകൃതി ക്ഷോഭത്തിലുണ്ടായ വിളനാശങ്ങളുടെ നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നഷ്ടം അധികൃതരെ അറിയിക്കുന്നതിനായി പോര്‍ട്ടലിലെ റിപ്പോര്‍ട്ട് കലാമിറ്റി എന്ന ടാബില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. പോര്‍ട്ടലിന്റെ ഉപയോഗരീതി www.keralaagriculture.gov.org, www.fibkerala.gov.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ലോക്ഡൗണ്‍ മൂലം അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് സ്വന്തമായി ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *