May 14, 2026

മഴക്കാലമടുത്തു; മേപ്പാടിയിൽ റോഡ് ടാറിങ് ഇനിയും വൈകരുത്

0
IMG-20210526-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഴക്കാലമടുത്തു; മേപ്പാടിയിൽ റോഡ് ടാറിങ് ഇനിയും വൈകരുത്
മഴയെത്താൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും ഊട്ടി -കോഴിക്കോട് അന്തർ സംസ്ഥാന പാതയിൽ ടാറിങ് പ്രവർത്തി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
കാപ്പംകൊല്ലി മുതൽ മേപ്പാടി വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ ഇതുവരെയും ടാറിങ് ആരംഭിക്കാൻ പോലും കഴിഞ്ഞിട്ടില്ല. സ്വകാര്യ മെഡിക്കൽ കോളേജിലേക്കടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണിത്. മഴ ആരംഭിച്ചാൽ പിന്നീട് മാസങ്ങളോളം ടാറിങ് നടത്താൻ കഴിയില്ലെന്ന് ഉറപ്പാണ്. എന്നിട്ടും റോഡ് പണി വേഗത്തിലാക്കാൻ നടപടിയില്ല. പൊതുജനങ്ങളുടെയും അധികൃതരുടെയും ഇടപെടൽ അനിവാര്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *