April 25, 2024

നഴ്‌സറികളില്‍ 2.56 ലക്ഷം തൈകള്‍ വിതരണത്തിനു തയാറായി

0
Img 20210526 Wa0017.jpg
വനം നഴ്‌സറികളില്‍ 2.56 ലക്ഷം തൈകള്‍ വിതരണത്തിനു തയാറായി

 വയനാട്ടില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനു കീഴിലെ മൂന്നു നഴ്‌സറികളില്‍ 2,56,500 വൃക്ഷത്തൈകള്‍ വിതരണത്തിനു തയാറായി. കല്‍പറ്റ സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിലെ ചുഴലി, മാനന്തവാടി റേഞ്ചിലെ ബേഗൂര്‍, ബത്തേരി റേഞ്ചിലെ പൂമല കുന്താണി എന്നിവിടങ്ങളിലാണ് നഴ്‌സറികള്‍. പൂവരശ്, കണിക്കൊന്ന, മണിമരുത്, മന്ദാരം, വാളന്‍പുളി, പേര, മാതളം, മുരിങ്ങ, വുഡാപ്പിള്‍, സീതപ്പഴം, മഹാഗണി, കുന്നിവാക, വീട്ടി, തേക്ക്, ഉങ്ങ്, കുമിഴ്, നെല്ലി, നീര്‍മരുത്, മഞ്ചാടി, ചമത തുടങ്ങിയ വൃക്ഷ ഇനങ്ങളുടേതിനു പുറമേ മുളയുടെ തൈകളും നഴ്‌സറികളില്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. ചുഴലിയിലെ നഴ്‌സറിയില്‍ മാത്രം 82,000 തൈകളാണ് തയാറാക്കിയത്. ലോക പരിസ്ഥിതി ദിനത്തിലും വൃക്ഷ മഹോത്സവകാലത്തും പൊതു ഇടങ്ങളിലും സ്വകാര്യ ഭൂമികളിലും നട്ടുവളര്‍ത്തുന്നതിനുള്ളതാണ് തൈകള്‍. ഇവയുടെ വിതരണം നഴ്‌സറികളില്‍ 29നു തുടങ്ങുമെന്നു സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍ പറഞ്ഞു. തൈ നടീലിന്റെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു രാവിലെ 10.30നു കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വളപ്പില്‍ ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വഹിക്കും. 
പൊതു ഇടങ്ങളില്‍ നടുന്നതിനുള്ള തൈകള്‍ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കും. തൈകള്‍ ആവശ്യമുള്ള സ്വകാര്യ വ്യക്തികള്‍ ഒന്നിനു 27 രൂപ വില നല്‍കണം. ഔഷധ, ഫല ഇനങ്ങളില്‍പ്പെട്ടതാണ് തൈകളില്‍ അധികവും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *