പള്‍സ് ഒക്‌സിമീറ്റര്‍ വിതരണം ചെയ്തു


Ad
പള്‍സ് ഒക്‌സിമീറ്റര്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: വയനാട് ജില്ലാ ഗവണ്‍മെന്റ് സെര്‍വന്റസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു. ബഹു. കല്‍പ്പറ്റ എം.എല്‍.എ അഡ്വ ടി.സിദ്ദീഖ് ആശുപത്രി സൂപ്രണ്ട് ശ്രീകുമാര്‍ മുകുന്ദന് നല്‍കിക്കൊണ്ട് വിതരണ ഉദ്ഘാടനം നടത്തി. ഹെല്‍ത്തി കല്‍പ്പറ്റ എന്ന പദ്ധതിയിലൂടെ അരോഗ്യ മേഖലയില്‍ ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പു വരുത്തുന്നതിന് എം.എല്‍.എ എന്ന രീതിയിലുള്ള സഹകരണം അദ്ദേഹം ഉറപ്പു നല്‍കി. സമൂഹികമായ ഇടപെടലുകളിലൂന്നിയാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം നടത്തേണ്ടതെന്നും, കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള സേവനം ഉറപ്പു വരുത്തിയ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *