April 24, 2024

രണ്ട് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം ഫാ: ബേബി ചാലിൽ തുടിയുടെ പടിയിറങ്ങുന്നു.

0
Img 20210529 Wa0046.jpg
രണ്ട് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം ഫാ: ബേബി ചാലിൽ തുടിയുടെ പടിയിറങ്ങുന്നു.

കൽപ്പറ്റ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആദിവാസി നാട്ടറിവ് ഗവേഷണ പഠന കേന്ദ്രത്തിൻ്റെ ഡയറക്ടറും സാമൂഹ്യപ്രവർത്തകനുമായ ഫാ.ബേബി ചാലിൽ രണ്ട് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നു .നിലവിൽ തുടിയുടെയും അറിവുട എന്ന ട്രൈബൽ ബോർഡിംഗിൻ്റെയും ഡയറക്ടറാണ്. 1996 ലാണ് ഫാ: ജോർജ് തേനാടിക്കുളത്തിൻ്റെ നേതൃത്വത്തിൽ കേരള ജസ്യൂട്ട് സൊസൈറ്റി പനമരത്തിനടുത്ത് ഏച്ചോം ആസ്ഥാനമായി തുടി എന്ന പേരിൽ ആദിവാസി നാട്ടറിവ് ഗവേഷണ പഠനകേന്ദ്രം ആരംഭിക്കുന്നത്. 2000 മുതൽ തുടിയുടെ ഡയറക്ടറായ ഫാ. ബേബി ചാലിൽ ഇടുക്കി അടിമാലി പനകൂട്ടി ഗ്രാമത്തിലെ ചാലിൽ ദേവസ്യയുടെയും പരേതയായ മറിയാമ്മയുടെയും മകനാണ്. വിവിധ പട്ടികവർഗ്ഗ ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾക്ക് അവരുടെ തനത് ശൈലിയിലും ഭാഷയിലും സ്വന്തം സംസ്കാരം നിലനിർത്തി സർവ്വതോന്മുഖമായ നിലയിൽ വിദ്യാഭ്യാസം നൽകുകയെന്നതായിരുന്ന ലക്ഷ്യം. പ്രത്യേകിച്ചും ഏറ്റവും പിന്നോക്കം നിൽക്കുന്ന പണിയ വിഭാഗത്തിൻ്റെ വിദ്യാഭ്യാസവും സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ ക്രിയാത്മകമായി ഇടപ്പെട്ട് അവരുടെ സാംസ്ക്കാരിക തനിമയെയും നാട്ടറിവുകളെയും ർത്തുവാനും പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഫാ. ബേബി ചാലിലിൻ്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. പിന്നീട് ആദിവാസി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്കൂളും ആരംഭിച്ചു. തുടിക്കൂട്ടം പാഠശാല , കുറിഞ്ഞി പൂക്കൾ നേഴ്സറി, ശനിയാഴ്ചക്കൂട്ടം, കേണി റിസർച്ച് ലൈബ്രറി , ജൈവകൃഷിക്കായി പണി കൂട്ടം, പാരമ്പര്യ വസ്തുവകകളുടെ സൂക്ഷിപ്പിനായി മ്യൂസിയം തുടങ്ങിയവയെല്ലാം അടങ്ങിയതാണ് തുടി എന്ന വിദ്യാഭ്യാസ – കലാ- സാംസ്കാരിക പ്രസ്ഥാനം. ആദിവാസി വിദ്യാർത്ഥികളും യുവതീ- യുവാക്കളും നേതൃത്വം നൽകുന്ന കലാ സംഘം കഴിഞ്ഞ എല്ലാ വർഷങ്ങളിലും കേരളത്തിലങ്ങോളമിങ്ങോളം കലാ യാത്രകൾ നടത്തി വരുന്നു. ഇവരിൽ സംഘ ബോധവും സ്വത്വബോധവും വളർത്തുന്നതിന്നായി വിവിധ ആദിവാസി സമുദായാംഗങ്ങളുടെ കൂടി വരവായ ഗ്രാമോത്സവം പതിവായി നടത്തിവരാറുണ്ടായിരുന്നു. ഇതു കൂടാതെ ദേശീയ ആദിവാസി ഉത്സവം തുടിയിൽ വെച്ച് സംഘടിപ്പിക്കുകയും മറ്റ് സ്ഥലങ്ങളിൽ നടക്കുന്ന ആദിവാസി സംഗമങ്ങളിലേക്ക് വയനാട്ടിലെ ഗോത്ര വിഭാഗങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.  
ആദിവാസി ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ലോക് മഞ്ച് എന്ന പുതിയ മുന്നേറ്റത്തിന് അഖിലേന്ത്യാ തലത്തിൽ തുടക്കമിട്ടത് ഫാ: ബേബി ചാലിലാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *