March 29, 2024

ലോക് ഡൗൺ ലംഘനം; 40 കേസുകൾ രജിസ്റ്റർ ചെയ്തു

0
ലോക് ഡൗൺ ലംഘനം; 40 കേസുകൾ രജിസ്റ്റർ ചെയ്തു

കൽപ്പറ്റ: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 40 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 103 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 84 പേർക്കെതിരെയും പിഴ ചുമത്തി. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കെതിരെയും കോവിഡ് രോഗപ്രതിരോധ ഉത്പന്നങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും അതിക വില ഈടാക്കുന്നവർക്കെതിരെയും ലോക് ഡൗൺ ഇളവുകൾ നൽകിയിരിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടം നടത്തുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *