April 20, 2024

കൊവിഡ് കാലത്തെ പരീക്ഷ ; വിദ്യാർഥികൾ ആശങ്കകൾ

0
Exams Web.jpg
കൊവിഡ് കാലത്തെ പരീക്ഷ ; വിദ്യാർഥികൾ ആശങ്കകൾ
കൽപ്പറ്റ : കൊവിഡ് കാലത്ത് പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ ആശങ്കയിലായി വിദ്യാർഥികൾ. പോളിടെക്‌നിക് 1ഉം 2ഉം വർഷ വിദ്യാർത്ഥികൾക്ക് ജൂലൈ 8ന് പരീക്ഷ നടത്താൻ തീരുമാനിച്ചതിന്റെ സർക്കുലർ വിദ്യാർഥികൾക്ക് ലഭിക്കുന്നത് എക്സാം നടത്താൻ വെറും 10ദിവസം ബാക്കിയുള്ളപ്പോഴാണ്. 5 മാസങ്ങൾക്കു മുൻപേ പഠിപ്പിച്ചുതീർത്ത സെമസ്റ്റർ 1, 3 എക്സാം ആണ് വെറും 10 ദിവസം ബാക്കി നിൽക്കെ വിദ്യാർഥികൾ എഴുതേണ്ടത്. വാക്സിൻ പോലും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ വിദ്യാർഥികൾ ഭയപ്പാടിലാണ്. പരീക്ഷ തിയതി നീട്ടുകയോ, അല്ലെങ്കിൽ പരീക്ഷ റദ്ദ് ചെയ്യുകയോ ഓൺലെെനായി പരീക്ഷ നടത്തുകയോ ചെയ്യാനുള്ള തീരുമാനം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നതാണ് വിദ്യാർഥികളുടെ ആവശ്യം. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഗവർണർ, ടെക്നിക്കൽ ബോർഡ് എന്നിവർക്ക് വിദ്യാർഥികൾ നിവേദനം നൽകിയിട്ടും അനുകൂലമായ നടപടികളുണ്ടായില്ലെന്നും വിദ്യാർഥികൾ പരാതി പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news