ജീവന്‍രക്ഷ ‍ആരോഗ്യ ‍പ്രവർത്തകർക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

ജീവന്‍രക്ഷ ‍ആരോഗ്യ ‍പ്രവർത്തകർക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം വനത്തിനുളളില്‍ നിന്നും പാമ്പുകടിയേറ്റ ആദിവാസി ബാലനെ യഥാസമയം ചികില്‍സ നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ച ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി എം.പിയുടെ അഭിനന്ദനം. വയനാട് ഡി.എം.ഒ ഡോ.ആര്‍ രേണുകയ്ക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാഹുല്‍ ഗാന്ധി പ്രത്യേകമായി അഭിനന്ദിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ…

ലക്ഷദ്വീപില്‍ തിങ്കളാഴ്ച നിരാഹാരസമരം: പരമാവധി പ്രാതിനിധ്യം ഉറപ്പാക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം

ലക്ഷദ്വീപില്‍ തിങ്കളാഴ്ച നിരാഹാരസമരം: പരമാവധി പ്രാതിനിധ്യം ഉറപ്പാക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ മുഴുവന്‍ ലക്ഷദ്വീപ് നിവാസികളെയും അണിനിരത്തി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച നടക്കുന്ന നിരാഹാരസമരത്തില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ ഉപകമ്മറ്റികള്‍ രൂപീകരിച്ചു. ദ്വീപില്‍ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ മൂലധന താല്പര്യങ്ങളാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. നിരാഹാര സമരം നേരത്തെ തന്നെ…

വയനാടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബജറ്റ്: സംഷാദ് മരക്കാര്‍

വയനാടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബജറ്റ്: സംഷാദ് മരക്കാര്‍ കല്‍പ്പറ്റ: തുടര്‍ഭരണത്തില്‍ ഏറെ പ്രതീക്ഷയോടെ വയനാട് കാത്തിരുന്ന ബജറ്റും നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. വയനാടിന്റെ ചിരകാല സ്വപ്നങ്ങള്‍ക്കൊന്നും ബജറ്റില്‍ പരാമര്‍ശമുണ്ടായില്ല. കാര്‍ഷിക, ടൂറിസം, ആരോഗ്യ മേഖലകളിലൊന്നും വയനാടിനെ പരിഗണിച്ചിട്ടില്ല. ആദിവാസി മേഖലയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്ത് കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കണക്കില്‍ 60% കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് 66 ശതമാനം കൊവിഡ് കേസുകളുമുള്ളത്. കൊവിഡ് പ്രതിരോധ വാക്സീന്‍ 22 കോടി 41 ലക്ഷം പേര്‍ക്ക് ഇതുവരെ നല്‍കിയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരുടെ…

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്; വീണ ജോര്‍ജ്

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്; വീണ ജോര്‍ജ് മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വലിയ ഊര്‍ജമാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കുന്നത്. മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍കൂട്ടിക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.…

നാളെ മുതൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

നാളെ മുതൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് 05-06-2021 മുതൽ 09-06-2021 വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവായ സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഈ ദിവസങ്ങളിൽ താഴെ പറയുന്ന വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി നൽകിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ ജില്ലാ കളക്ടർ…

പാതയോരങ്ങളിൽ സുഖമമായ യാത്രക്ക് തടസം നിൽക്കുന്ന ബോർഡുകളും മറ്റും മാറ്റാനുള്ള നടപടികളാരംഭിച്ചു

പാതയോരങ്ങളിൽ സുഖമമായ യാത്രക്ക് തടസം നിൽക്കുന്ന ബോർഡുകളും മറ്റും മാറ്റാനുള്ള നടപടികളാരംഭിച്ചു റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ, ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഖമമായ യാത്രക്ക് വിഘാതമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു. ബഹു കേരള…

ജില്ലയില്‍ 272 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 272 പേര്‍ക്ക് കൂടി കോവിഡ് *55 പേര്‍ക്ക് രോഗമുക്തി *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.20 വയനാട് ജില്ലയില്‍ ഇന്ന് (4.06.21) 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 55 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.20 ആണ്. 258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ്…

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തലപ്പുഴ പാരിസണ്‍ ടീ ഫാക്ടറി ജൂണ്‍ 3 വരെ  ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. സമ്പര്‍ക്കത്തിലുളളവര്‍ നിരീക്ഷണത്തില്‍ കഴിയണം. എടവക ലക്ഷം വീട് കോളനി, ചുണ്ടേല്‍ ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റ്, നൂല്‍പ്പുഴ കായപ്പുര കോളനി,…