ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ് *152 പേര്‍ക്ക് രോഗമുക്തി *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.78 വയനാട് ജില്ലയില്‍ ഇന്ന് (11.06.21) 191 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.78 ആണ്. 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

കോവിഡ് : സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് : സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 18 ല്‍ ജൂണ്‍ 6 നു നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ക്കിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈത്തിരി താലൂക് ഓഫീസിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍…

വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തിലധികമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പ്രവാസി ഒടുവില്‍ മരണത്തിന് കീഴടങ്ങി

റിയാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് സൗദി അറേബ്യയിലെ ആശുപത്രിയില്‍ ഒരു വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു. മലപ്പുറം എ.ആര്‍. നഗര്‍ കൊടുവായൂര്‍ സ്വദേശി പീച്ചന്‍വീടന്‍ അഹമ്മദ്‌ ഹാജിയുടെ മകന്‍ മുഹമ്മദ്‌ ഹാജി (59) ആണ് മദീനയില്‍ മരിച്ചത്. മദീനക്ക് സമീപമുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. പടിഞ്ഞാറന്‍ സൗദിയിലെ ഖൈബറില്‍ ജനറല്‍ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഭാര്യയും ഏക…

ഓക്‌സിജന്‍ ക്ഷാമം വേരോടെ നീക്കം ചെയ്യണം’; ഇന്ത്യയില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ സോനു സൂദ്

കൊവിഡ് രണ്ടാം തരം​ഗം തുടരുന്നതിനിടയിലും ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങാകുകയാണ് നടന്‍ സോനു സൂ​ദ്. രോ​ഗികള്‍ക്ക് ഓക്സിജനും മരുന്നുകളും എത്തിക്കുന്നതിന് മുന്നില്‍ തന്നെ ഉണ്ട് സോനുവും കൂട്ടരും. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സോനു സൂദ് ഫൗണ്ടേഷന്‍ ഇപ്പോള്‍. 18 ഓക്‌സിജന്‍ പ്ലാന്റുകളാണ് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്.…

മണ്‍സൂണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ദില്ലി: മന്ദഗതിയില്‍ നീങ്ങുന്ന കാലവ‍ര്‍ഷം കേരളത്തില്‍ സജീവമാക്കാന്‍ വഴിയൊരുങ്ങുന്നു. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടും എന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്‍്റെ സ്വാധീനത്തിന്‍്റെ ഫലമായി വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  പ്രവചനം.

കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആയതിനുശേഷം ജില്ലയിലെത്തിയ ടി സിദ്ദിഖിന് സ്വീകരണം നല്‍കി

കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആയതിനുശേഷം ജില്ലയിലെത്തിയ ടി സിദ്ദിഖിന് സ്വീകരണം നല്‍കി കല്‍പ്പറ്റ: കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആയതിനുശേഷം ജില്ലയിലെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് ലക്കിടിയില്‍ വെച്ച് സമുചിതമായ സ്വീകരണം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നേതാക്കളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. കെപിസിസി നിര്‍വാഹകസമിതി അംഗം പി പി ആലി, കെപിസിസി സെക്രട്ടറി…

വനത്തിൽ നിന്നും പാമ്പുകടിയേറ്റ ആദിവാസി ബാലനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി

വനത്തിൽ നിന്നും പാമ്പുകടിയേറ്റ ആദിവാസി ബാലനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി വനത്തില്‍ വച്ച് പാമ്പുകടിയേറ്റ് ഡി എം വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പുൽപ്പള്ളി മരക്കടവ് കോളനിയിലെ ബിജു – തങ്കമ്മ ദമ്പതിമാരുടെ മകൻ അജിത് (13) നെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.…

ആമസോൺ മഴക്കാടുകളിലെ തീയണച്ചില്ലെന്ന് പരിതപിച്ചവരുടെ തണലിലാണ് മരം മുറിയെന്ന് മന്ത്രി വി. മുരളീധരൻ

ആമസോൺ മഴക്കാടുകളിലെ തീയണച്ചില്ലെന്ന് പരിതപിച്ചവരുടെ തണലിലാണ് മരം മുറിയെന്ന് മന്ത്രി വി. മുരളീധരൻ കൽപ്പറ്റ: ആമസോൺ മഴക്കാടുകൾക്ക് തീപിടിച്ചപ്പോൾ അവിടെ തീയണക്കാൻ ശ്രമിച്ചില്ലെന്ന് പരാതി ഉന്നയിച്ചവരാണ് ഇപ്പോൾ കേരളത്തിൽ ഭരണത്തിലുള്ളതെന്നും അവരുടെ തണലിലാണ് വൻതോതിൽ മരം മുറി നടന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. വയനാട് മുട്ടിലിലും മറ്റ് പ്രദേശങ്ങളിലും വീട്ടിമരം മുറിച്ച സ്ഥലങ്ങൾ സന്ദർശിച്ച ശേഷം…

അമേരിക്കയില്‍ കൊവാക്സീന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ എഫ്ഡിഎ തള്ളി

ദില്ലി: കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് അമേരിക്കയില്‍ അടിയന്തിര ഉപയോ​ഗ അനുമതിയില്ല. കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിനായി ഓക്യുജെന്‍ എന്ന കമ്ബനിയാണ് എഫ്ഡിഎയെ സമീപിച്ചത്. ഈ അപേക്ഷയാണ് എഫ്ഡിഎ തള്ളിയത്. ഇതോടെ ഇനി പൂ‍ര്‍ണ ഉപയോ​ഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെന്‍ കമ്ബനി അറിയിച്ചിരിക്കുന്നത്. പൂ‍ര്‍ണ അനുമതിക്കായി കൊവാക്സീന്‍ ഒരിക്കല്‍ കൂടി ട്രയല്‍ നടത്തേണ്ടി വരുമെന്നാണ് വിവരം.…

കേരളത്തിന് ആശ്വാസം; വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി

ദില്ലി: വായ്പ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്രം നിര്‍ദ്ദേശിച്ച നാല് നിബന്ധനകള്‍ കേരളം പാലിച്ചു. കേരളവും ഉത്തരാഖണ്ടും ഗോവയും ആണ് നിബന്ധനകള്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍. കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് കൂടുതല്‍ പണം ഉണ്ടാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. വായ്പാ…