ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍


Ad
തിരുവനന്തപുരം: അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. രാജേഷ്, പ്രവീണ്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതികള്‍. രാജേഷ് വേറെയും അഞ്ചു കേസുകളിലെ പ്രതിയാണ്. രാവിലെ 10 ന് സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ കണ്ട് അറസ്റ്റ് വിവരങ്ങളറിയിക്കും. .

തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ മാത്രം അകലെ, ഞായരാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവി യാദവിന്റെയും ജഗത് സിങ്ങിന്റെയും കുടുംബത്തിനാണ് ലഹരിക്കടിമകളായ ക്രിമിനലുകളുടെ ആക്രമണം നേരിടേണ്ടി വന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *