April 25, 2024

എൽ ഡി എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു

0
Img 20210701 Wa0012.jpg
എൽ ഡി എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു

കൽപ്പറ്റ : ഇന്ധന വില വർധനവിനെതിരെ എൽ ഡി എഫിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. വി ഹാരിസ്, കെ എം ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. രാമാനുജൻ സ്വാഗതവും ഇ. ഷംലാസ് നന്ദിയും പറഞ്ഞു. കൊവിഡ് മഹാമാരി മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്ന ഈ കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ സമരം നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *