March 29, 2024

കെ കരുണാകരനെ അനുസ്മരിച്ചു

0
01 2.jpg
കെ കരുണാകരനെ അനുസ്മരിച്ചു

 
കല്‍പ്പറ്റ : മുന്‍ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായിരുന്ന കെ കരുണാകരന്റെ നൂറ്റി മൂന്നാം ജന്മദിനം വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ അനുസ്മരിച്ചു. ഇന്ത്യയില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുന്ന ഈ സമയത്ത് കരുണാകരന്റെ മതേതര സ്വഭാവം പ്രത്യേകം സ്മരിക്കേണ്ടതാണ് എന്ന് കെ കരുണാകരന്റെ ചായ ചിത്രത്തിന് മുന്‍പില്‍ ഭദ്ര ദീപം കൊളുത്തി ഐ സി ബാലകൃഷ്ണന്‍ എല്‍ എല്‍ എ അഭിപ്രായപ്പെട്ടു. പ്രസ്തുത ചടങ്ങില്‍ മുന്‍ എംഎല്‍എ എന്‍ഡി അപ്പച്ചന്‍, മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പി വി ബാലചന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ പോക്കര്‍ ഹാജി, പി പി ആലി, എം എ ജോസഫ്, ജി വിജയമ്മ ടീച്ചര്‍, ബിനു തോമസ്, കെ. ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, സുന്ദര്‍രാജ് എടപട്ടി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *