April 25, 2024

പശുക്കളിലെ അകിടുവീക്ക നിർമാർജന യജ്ഞനത്തിന് തുടക്കമായി

0
Img 20210705 Wa0030.jpg
 മാനന്തവാടി :മിൽമയുടെ നേതൃത്വത്തിൽ  പശുക്കളിൽ ഉണ്ടാവുന്ന അകിടുവീക്കം നിർമാർജനം ചെയ്യുന്നതിനായി  നടപ്പാക്കുന്ന പദ്ധതിയ്ക്ക് മാനന്തവാടി ക്ഷീര സംഘത്തിൽ തുടക്കമായി. 
സംഘം പരിധിയിലെ മുഴുവൻ കർഷകരുടെയും സാമ്പിൾ പരിശോധിച്ച് അകിടുവീക്കം കാണപ്പെടുന്ന കർഷകരുടെ വീടുകളിലെത്തി പശുക്കളെ നേരിൽ പരിശോധിച്ച് മരുന്നുകളും വേണ്ട നിർദേശങ്ങളും കൂടാതെ കന്നുകാലികൾക്കാവശ്യമായ പ്രതിരോധ മരുന്നുകളും നൽകുന്നു.
കോവിഡിനെ തുടർന്ന് എല്ലാ മേഖലകളിലും ഉണ്ടായ പ്രതിസന്ധി ക്ഷീരമേഖലയെയും ബാധിച്ചിട്ടുണ്ട്. പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും വിപണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോഴും ക്ഷീരമേഖലയിലേക്ക് പുതുതായി സംരഭകർ വരുന്നതിനാൽ ഉൽപാദനത്തിൽ വർദ്ധനവുണ്ടാവുന്നു. കാലിതീറ്റ വില വർദ്ധന ക്ഷീര കർഷകർക്ക് വലിയ തിരിച്ചടിയാണ്. ഇതോടൊപ്പം തന്നെയാണ് ഭാരിച്ച ചികിത്സാ ചെലവുകൾ വരുന്ന അകിടുവീക്കം ഉൾപ്പടെയുള്ള രോഗങ്ങൾ. ഇത്തരത്തിലുള്ള പശുക്കളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതോടെ പാലിന്റെ ഗുണനിലവാരം വർദ്ധിക്കുകയും ചെയ്യും.
ക്യാമ്പയിന് മിൽമ വി.ആർ.പി. റീസബേബി, ക്ഷീരസംഘം സെക്രട്ടറി മഞ്ജുഷ, ജീവനക്കാരായ പ്രദീഷ്, അഭിലാഷ് , ഡയറക്ടറായ സോന .ടി.ജെ.എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *