September 23, 2026

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം

0
IMG_20210706_193124.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ചെറുകാട്ടൂര്‍ ആനക്കുഴി മുതിരക്കാല ഫ്രാന്‍സിസ് എന്ന ആളുടെ വീട്ടിൽ ഇന്ന് പകൽ  ആണ് മോഷണ ശ്രമം നടന്നത്. സംഭവ സമയം ഫ്രാന്‍സിസും ഭാര്യയും വീട്ടിൽ ഇല്ലായിരുന്നു. രണ്ടു മക്കളില്‍ ഒരാളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സ്‌കൂട്ടറില്‍  എത്തിയ പ്രതികള്‍ ജനലിലൂടെ അകത്തേക്ക് നോക്കുന്നത് മകള്‍ കണ്ടിരുന്നു.  അതിന് ശേഷം പുറത്തേക്ക് പോയ പ്രതികള്‍ സ്‌കൂട്ടറിനടുത്തേക്ക് പോയി കമ്പിപ്പാരയുമായി വന്ന്  വാതില്‍ കുത്തിതുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ട യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി വന്നെങ്കിലും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീട്ടിലെ സി.സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ കമ്പളക്കാട് മില്ലുമുക്കിലും പട്ടാപകല്‍ വീടു കുത്തിതുറക്കാന്‍ ശ്രമം നടത്തിയിരുന്നു. കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആ യുവക്കള്‍ തന്നെയാണ് ഇന്നത്തെ സംഭവത്തിന് പിന്നിലും ഉള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിയമനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *