May 14, 2026

ചെറുകാട്ടൂരില്‍ ഡെങ്കിപനി പടരുന്നു; ഒരു മാസത്തിനിടെ രോഗം സ്ഥിതീകരിച്ചത് 13 പേർക്ക്

0
Screenshot_2021_0708_062606.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുകാട്ടൂരില്‍ ഡെങ്കിപനി പടരുന്നു; ഒരു മാസത്തിനിടെ രോഗം സ്ഥിതീകരിച്ചത് 13 പേർക്ക് 
പനമരം: പനമരംപഞ്ചായത്ത് നാലാം വാര്‍ഡിലെ ചെറുകാട്ടൂര്‍ അമലനഗര്‍ പ്രദേശത്ത് ഡെങ്കിപനി പടരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രദേശത്തെ 13 പേര്‍ക്ക് രോഗം ബാധിച്ചു. രോഗബാധിതര്‍ മാനന്തവാടിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 200 മീ൹ര്‍ ചു൹ളവിലെ കുടുംബങ്ങള്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കൊതുകു നശീകരണത്തിനായി ഫോഗിംഗ് നടത്തിയിരുന്നു. അതുകൊണ്ടൊന്നും രോഗബാധ കുറഞ്ഞിട്ടില്ല. മിക്ക കുടുംബങ്ങളിലെയും മൂന്നും നാലും വീതം അംഗങ്ങളെല്ലാം രോഗബാധിതരാണ്. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായിട്ടും കടുത്ത ശാരീരിക ക്ഷീണം കാരണം ആളുകള്‍ക്ക് സാധാരണ ജോലികളില്‍ പോലും ഏര്‍പ്പെടാനാവുന്നില്ല.
ഏകദേശം 400 മീ൹ര്‍ അകലെയായി ആദിവാസി കോളനിയുണ്ട്. ഇവിടേക്ക് രോഗം പകരുമോയെന്ന ഭീതിയിലാണ് കോളനിവാസികള്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *