June 3, 2026

പച്ചത്തുരുത്ത് ഉദ്ഘാടനം നിർവഹിച്ചു

0
02-2.jpg
By ന്യൂസ് വയനാട് ബ്യൂറോ
പച്ചത്തുരുത്ത് ഉദ്ഘാടനം നിർവഹിച്ചു

കൽപ്പറ്റ:  ജൈവ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലും 'പച്ചത്തുരുത്തുകള്‍ ' ആരംഭിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ മൈലാടിപ്പാറ പരിസരത്ത് നഗരസഭയുടെ പുതിയ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു.

ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ഐസക്ക് ടി.ജെ , അഡ്വ. എ.പി. മുസ്തഫ, ജൈനജോയി, സരോജിനി, വാര്‍ഡ് കൗണ്‍സിലര്‍ ടി.മണി, മുനിസിപ്പല്‍ സെക്രട്ടറി സന്ദീപ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യന്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ മധൂസുധന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ആയിഷ പളളിയാലില്‍, സുഭാഷ് പി.കെ, പി.അബ്ദുള്ള, ശ്രീജ ടീച്ചര്‍, ഷരീഫ ടീച്ചര്‍, റഹിയാനത്ത് വടക്കേതില്‍, സാജിത മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *