August 30, 2026

കോഴ വിവാദം : ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

0
Screenshot_2021_0708_103816.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴ വിവാദം : ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
സുൽത്താൻ ബത്തേരി :തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി ആക്കുന്നതിനുവേണ്ടി സി.കെ ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിലാണ് ഗണേശിനെ ഇന്ന് ചോദ്യം ചെയ്തത്.
 രാവിലെ 10 മണി മുതൽ 12.30 വരെ കൽപ്പറ്റയിലെ പോലീസ് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ. 
ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീകോടിന്റെ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പേരാണ് എം ഗണേഷിന്റേത്.കൊടകര കുഴല്‍പ്പണ കേസിലും നേരത്തെ ഗണേഷിനെ  ചോദ്യം ചെയ്തിരുന്നു.കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും  വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.ബിജെപി സുല്‍ത്താന്‍ ബത്തേരി മേഖല സെക്രട്ടറി കെ പി സുരേഷ്,ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍,കല്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍, പ്രസീത അഴീക്കോട് തുടങ്ങിയവരെയും ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
എന്‍ഡിഎ പ്രവേശനത്തിനായി സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 2 ഘട്ടമായി 50 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം പ്രസീത അഴീക്കോട് പുറത്ത് വിടുകയായിരുന്നു.തുടര്‍ന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ കല്പറ്റ കോടതി ഉത്തരവിടുകയും,കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *