കോഴ വിവാദം; സിപിഎം പ്രതിഷേധ ജ്വാല സംഘടിപ്പിക്കും


Ad
കോഴ വിവാദം; സിപിഎം പ്രതിഷേധ ജ്വാല സംഘടിപ്പിക്കും  

സുൽത്താൻ ബത്തേരി : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻബത്തേരി യിൽ ബിജെപി കുഴൽപ്പണ രാഷ്ട്രീയമാണ് നടത്തിയതെന്ന് സിപിഎം ആരോപിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത തരത്തില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു മറിച്ചുവെന്നും സിപിഎം ഇതില്‍ പ്രതിഷേധിച്ച് ഈ മാസം 12ന് വൈകിട്ട് നാല് മണിക്ക് നിയോജകമണ്ഡലത്തിലെ 300 കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
കേരളത്തിന്റെ ജനവിധി അട്ടിമറിക്കാനും വോട്ട് വിലക്കുവാങ്ങാനും ബിജെപി കേന്ദ്രനേതൃത്വം കോടികളാണ് സംസ്ഥാനത്തെത്തിച്ചത്.ഈ കോഴപണം കൊണ്ടാണ് സികെ ജാനുവിനെ വിലക്ക് വാങ്ങിയതെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജെആര്‍പി നേതാവ് ബിജെപി ചിഹ്നത്തില്‍ മത്സരിക്കാനുണ്ടായ കാരണം ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഭാരതീയ ജനതാപാര്‍ട്ടിയുടെ വോട്ട് കോണ്‍ഗ്രസിന് വിറ്റുവെന്ന ആരോപണവുമായി ബിജെപിയില്‍ നിന്നും രാജിവെച്ചവര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യത്തിന് ഇത് അപമാനകരമാണ് . ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഐ സി ബാലകൃഷ്ണനും, യുഡിഎഫ് നേതാക്കളും തയ്യാറകണമെന്നും സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിലെ ഇത്തരം പ്രവര്‍ത്തികളെ തുറന്നുകാണിക്കുന്നതിനാണ് നിയോജക മണ്ഡലത്തിലെ 300 കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നതെന്നും സിപിഎം നേതാക്കള്‍ ബത്തേരിയില്‍ പറഞ്ഞു
നടത്തിയതെന്ന് സിപിഎം ആരോപിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത തരത്തില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു മറിച്ചുവെന്നും ഇതില്‍ പ്രതിഷേധിച്ച് ഈ മാസം 12ന് വൈകിട്ട് നാല് മണിക്ക് നിയോജകമണ്ഡലത്തിലെ 300 കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് സിപിഎം നേതാക്കള്‍ ബത്തേരിയില്‍ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *