April 24, 2024

ചിട്ടി തട്ടിപ്പ്: മുങ്ങിയ മാരുതി ചിറ്റ്സ് ഉടമ പിടിയിൽ

0
Screenshot 20210710 091509 Samsung Internet.jpg
ചിട്ടി തട്ടിപ്പ്: മുങ്ങിയ മാരുതി ചിറ്റ്സ് ഉടമ പിടിയിൽ

കൽപ്പറ്റ: വയനാട് ആസ്ഥാനമായി പ്രവർത്തിച്ച് വന്നിരുന്ന കൽപ്പറ്റ ജനക്ഷേമ മാരുതി ചിറ്റ്സ് ഫണ്ട് ഉടമ ഗുഡലായിക്കുന്ന് ഇ.കെ സുശീൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പനിയുടെ നടക്കാവ് കേന്ദ്രീകരിച്ച് 2016ൽ നടന്ന തട്ടിപ്പിലാണ് അറസ്റ്റ്.നേരത്തെ പിടിയിലായങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങി. ചിട്ടി തട്ടിപ്പിൽ കൽപ്പറ്റ, കോഴിക്കോട്, കൂത്തുപറമ്പ് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. കേസിലെ കൂട്ടുപ്രതികളും ഡയറക്ടർമാരുമായ സുനിൽ കുമാർ, പ്രദീപ് കുമാർ, പുഷ്പരാജ് എന്നിവർ പിടിയിലാവാനുണ്ട്.2002 ൽ കൽപ്പറ്റയിലാരംഭിച്ച ചിട്ടി ബിസിനസ് പെട്ടന്ന് വളർന്നാണ് വിവിധ സംസ്ഥാനങ്ങളിൽ 85 ബ്രാഞ്ച്കളോടെ വളർന്നത്.പത്ത് വർഷം കഴിഞ്ഞതോടെ പണം വകമാറ്റിയതോടെയാണ് ഇടപാട് കർക്ക് പണം തിരികൊടുക്കാനാവാതെ സ്ഥാപനം പൊട്ടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *