കലാകാരന്മാർക്കയി സാമ്പത്തിക പക്കേജ് നടപ്പാക്കണം: ദേശീയ കലാ സംസ്കൃതി


Ad
കലാകാരന്മാർക്കയി സാമ്പത്തിക പക്കേജ് നടപ്പാക്കണം: ദേശീയ കലാ സംസ്കൃതി 

2018 ലെ പ്രളയം മുതൽ ബഹു പൂരിപക്ഷം സ്റ്റേജ് കലാകാരന്മാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോവിഡിൻ്റെ വരവോടെ മിക്ക കലാകാരൻമാർ പട്ടിണിയിലാണ് സമൂഹത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നവോത്ഥാനത്തിനുള്ള ചാല ശക്തി ആകുകയും ചെയ്ത കലാകാരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും കടമയാണ്. കലാകാരന്മാരുടെ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ മുഴുവൻ സഹായവും സർക്കാരിൽ നിന്ന് ലഭ്യമാക്കണം. അവരുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ദേശീയ കലാ സംസ്കൃതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ കലാ സംസ്കൃതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കലാകാരൻമാർക്ക് ഒരു കൈത്താങ്ങ് പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റയിൽ എൻ സി പി ജില്ലാ പ്രസിഡണ്ട് ഡോ.എം.പി അനിൽ നിർവഹിച്ചു. മുഖ്യ പ്രഭാഷണം സി.എം ശിവരാമൻ (സംസ്ഥാന എക്സ്.മെമ്പർ), അധ്യക്ഷൻ രാജീവ് പട്ടാമ്പി ( ദേശീയ കലാ സംസ്കൃതി ജില്ലാ പ്രസിഡണ്ട്), ആശംസകൾ കെ മുഹമ്മദാലി (സംസ്ഥാന കമ്മിറ്റി മെമ്പർ), സ്വാഗതം വന്ദന ഷാജു ( ദേശീയ കലാ സംസ്കൃതി സംസ്ഥാന ജനറൽ സെക്രട്ടറി), നന്ദി ജോണി കൈതമറ്റം  (കൽപ്പറ്റ ബ്ലോക്ക് പ്രസിഡണ്ട്) എന്നിവർ നിർവഹിച്ചു. സഹായധന വിതരണം തെയ്യം കലാകാരൻ മണികണ്ഠന് ഷാജി ചെറിയൻ ( ഡാേ.എ പി ജെ പബ്ലിക് സ്കൂൾ ചെയർമാൻ) നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *