April 25, 2024

ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്

0
Img 20210710 Wa0027.jpg
ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്
ഇത്തരത്തില്‍ അപേക്ഷ സ്വീകരിക്കുന്ന
ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത് 
കാവുംമന്ദം: ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങളിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്, ഇത്തരത്തില്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് തരിയോട്. കോവിഡ് പശ്ചാത്തലത്തില്‍  അപേക്ഷ ഫോറം നല്‍കുമ്പോഴും തിരിച്ചു വാങ്ങുമ്പോഴും ഉണ്ടാവാനിടയുള്ള രോഗ പകര്‍ച്ച സാധ്യത ഒഴിവാക്കിയും എളുപ്പത്തിലും ജനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ ഇതിലൂടെ സാധിക്കും. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഓണ്‍ലൈന്‍ ലിങ്കുകള്‍ വാര്‍ഡുകളിലേക്ക് നല്‍കുകയും വാര്‍ഡ് മെമ്പര്‍, വാര്‍ഡ് വികസന സമിതി, കുടുംബശ്രീ, ട്രൈബല്‍ പ്രൊമോട്ടര്‍ എന്നിവര്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള സഹായങ്ങള്‍ ലഭ്യമാക്കും. ഇത് സംബന്ധിച്ച് ഇവര്‍ക്ക് കൃത്യമായ പരിശീലനവും നല്‍കും. സ്മാര്‍ട്ട് ഫോണിലും കമ്പ്യൂട്ടറിലും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന രൂപത്തിലാണ് ഈ സംവിധാനം തയ്യാറാക്കപ്പെട്ടത്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, പച്ചക്കറി തൈ വിതരണം, തെങ്ങിന്‍ തൈ വിതരണം, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് പച്ചക്കറി തൈ വിതരണം, നീറ്റ് കക്ക വിതരണം, പുനര്‍ജനി സമഗ്ര വയോജന പരിപാടി, വയോജനങ്ങള്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍, വ്യക്തിഗത കക്കൂസ് നിര്‍മ്മാണം എന്നീ പദ്ധതികളിലേക്ക് ജൂലൈ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികളും സെക്രട്ടറി എം ബി ലതിക, മറ്റ് ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *