May 5, 2024

ആയുര്‍വേദ ആചാര്യൻ ഡോ. പി.കെ. വാരിയര്‍ (100) അന്തരിച്ചു

0
Img 20210710 Wa0031.jpg
ആയുര്‍വേദ ആചാര്യൻ ഡോ. പി.കെ. വാരിയര്‍ (100) അന്തരിച്ചു


കോട്ടക്കല്‍: ആയുര്‍വേദ ആചാര്യനും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു.

കോടി തലപ്പണ ശ്രീധരന്‍ നമ്ബൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കല്‍ രാജാസ്​ ഹൈസ്​കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ 'ആര്യവൈദ്യന്‍' കോഴ്​സിന്​ പഠിച്ചു. ആയുര്‍വേദ പഠന സമയത്ത്​ നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവാന്‍ മഹാത്മഗാന്ധി ആഹ്വാനം ചെയ്​ത അക്കാലത്ത്​ എന്‍.വി. കൃഷ്​ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി.
'സ്​മൃതിപര്‍വം' അദ്ദേഹത്തിന്‍െറ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ 'പാദമുദ്രകള്‍' പോലെ മറ്റു പുസ്​തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്​. പല അക്കാദമിക് കൗണ്‍സിലുകളിലും അംഗമായി. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസി​െന്‍റ പ്രസിഡന്‍റായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. സെന്‍റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്‍റ്​സ് റിസര്‍ച്ചി​െന്‍റ (സി.എം.പി.ആര്‍) പ്രോജക്‌ട് ഓഫിസര്‍കൂടിയാണ്​ അദ്ദേഹം.
1999ല്‍ പത്മശ്രീ, 2010ല്‍ പത്മഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍ രാജ്യം അ​ദ്ദേഹത്തിന്​ നല്‍കി. 1987ല്‍ കോപ്പന്‍ഹേഗനില്‍നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് കരസ്​ഥമാക്കി. 1999ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു.
കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ്​ ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യര്‍, കെ. വിജയന്‍ വാര്യര്‍ (പരേതന്‍), സുഭദ്ര രാമചന്ദ്രന്‍ എന്നിവര്‍ മക്കളാണ്​..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *