ആംബുലൻസ് സജ്ജമായില്ല : മന്ത്രിക്ക് കത്ത് നൽകി ഐ സി ബാലകൃഷ്ണൻ എംഎൽഎ


Ad
ആംബുലൻസ് സജ്ജമായില്ല : മന്ത്രിക്ക് കത്ത് നൽകി ഐ സി ബാലകൃഷ്ണൻ എംഎൽഎ 

സുൽത്താൻ ബത്തേരി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബത്തേരി താലൂക്ക് ആശുപത്രിയ്ക്ക് എഎൽഎസ് വെന്റിലേറ്റർ ഐസിയു ആംബുലൻസ് വാങ്ങുന്നതിന് തന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് കഴിഞ്ഞ വർഷം 50 ലക്ഷം അനുവദിച്ചിട്ടും പ്രവർത്തനം കാര്യക്ഷമമായില്ലെന്ന് കാണിച്ച് ഐ സി ബാലകൃഷ്ണ എംഎൽഎ മന്ത്രി വീണാ ജോർജിന് കത്ത് നൽകി. ഒരു വർഷമായെങ്കിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയ പ്രവർത്തനക്ഷമമാകുന്നില്ല. എന്നാൽ കൽപ്പറ്റ മാനന്തവാടി നിയോജക മണ്ഡലങ്ങളിൽ അനുവദിച്ച് ആംബുലൻസ് പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
 ഫയലുകൾ നിയമാനുസരണം നീക്കാതെ ആശുപത്രി അധികൃതർ മനപ്പൂർവ്വം കാലതാമസം വരുത്തുകയാണ് ഉണ്ടായതെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ കത്തിലൂടെ ആവശ്യപ്പെട്ടു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *