June 13, 2026

കസ്റ്റഡിയിൽ ഉള്ള യുവാവുമായി പരിശോധന നടത്തി കസ്റ്റംസ് സംഘം

0
By ന്യൂസ് വയനാട് ബ്യൂറോ
കസ്റ്റഡിയിൽ ഉള്ള യുവാവുമായി പരിശോധന നടത്തി കസ്റ്റംസ് സംഘം;  രഹസ്യമായി സൂക്ഷിച്ച 50 ലക്ഷം രൂപ പിടികൂടി

കസ്റ്റഡിയിലുള്ള യുവാവുമായി യുവാവിന്റെ വീട്ടിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ രഹസ്യമായി സൂക്ഷിച്ച 50 ലക്ഷം രൂപ പിടികൂടി. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം മമ്പുറം ഇരുംകുളങ്ങര മുഹമ്മദ് റഫീഖുമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.
 മുഹമ്മദ് റഫീഖിന്റെ ഭാര്യ സഹോദരന്മാർ താമസിക്കുന്ന ബത്തേരി കൊല്ലംചേരി വീട്ടിലാണ് പരിശോധന നടന്നത്. നഞ്ചൻകോട് മലപ്പുറം ചെമ്മാട് എന്നിവിടങ്ങളിൽ വിവിധ ബിസിനസ് സ്ഥാപനങ്ങൾ ഉള്ള മുഹമ്മദ് റഫീഖ് നേരത്തെ കൂടുതൽ പണം പിടിച്ചെടുത്തു എന്ന് അറിയാൻ കഴിയുന്നു. വയനാട്ടിലും പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മൊഴിയുടെ അടിസ്ഥാനത്തിലാണ് ബത്തേരിയിൽ പരിശോധന നടത്തിയത് പത്ത് മാസം മുൻപ് മുഹമ്മദ് റഫീഖ് ഒരു ലോക്കർ ബത്തേരി ഒന്നാം മേലിലുള്ള വീട്ടിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്. ബിസിനസ് സംബന്ധമായ രേഖകളാണ് എന്നാണത്രെ പറഞ്ഞിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുഹമ്മദ് റഫീഖ് തന്നെയാണ് ലോക്കർ തുറന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *