വിദ്യാഭ്യാസ പിന്നാക്കാവസ്ഥ: ജില്ലാ-ഉപജില്ല ഓഫീസുകള്‍ ശാസ്ത്രീയമായി വിഭജിക്കണം – കെ.എസ്.ടി.യു.


Ad
വിദ്യാഭ്യാസ പിന്നാക്കാവസ്ഥ: ജില്ലാ-ഉപജില്ല ഓഫീസുകള്‍ ശാസ്ത്രീയമായി വിഭജിക്കണം –  കെ.എസ്.ടി.യു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.
കല്‍പ്പറ്റ: ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനായി ജില്ലാ-ഉപജില്ലാ ഓഫീസുകള്‍ ശാസ്ത്രീയമായി വിഭജിക്കണം.ദേശീയ വിദ്യാഭ്യാസ ഗുണനിലവാര റിപ്പോര്‍ട്ടിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പൊതുപരീക്ഷകളിലും ജില്ല ഏറെ പിന്നിലാണ്. സ്‌കൂളുകളുടെ എണ്ണവും വിദ്യാഭ്യാസ ഓഫീസുകളും സ്‌കൂളുകളും തമ്മില്‍ നിലവിലുള്ള അശാസ്ത്രീയ വിഭജനവും ഇതിന് കാരണമാവുന്നുണ്ട്.
128 എല്‍.പി.സ്‌കൂളുകളും, 71 യു.പി.സ്‌കൂളുകളും 87 ഹൈസ്‌കൂളുകള്‍, 61 ഹയര്‍സെക്കന്ററി സ്‌കൂളുകളും, 10 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളുമാണ് ജില്ലയിലുള്ളത്. 1 മുതല്‍ 10 ക്ലാസുവരെയുള്ള സ്‌കൂളുകള്‍ 286 എണ്ണമുണ്ട്. ഹയര്‍സെക്കന്ററി ഉള്‍പ്പെടുന്നതോടെ എണ്ണം 357 സ്‌കൂളുകളാവും. ഇവയെല്ലാം പരിശോധിക്കാനും നിയന്ത്രിക്കാനും കാര്യക്ഷമത ഉറപ്പുവരുത്താനും ജില്ലയില്‍ 5 ഓഫീസര്‍മാരാണുള്ളത്.
സ്‌കൂളുകളുടെയും ജീവനക്കാരുടെയും അധ്യാപരുടെയും എണ്ണമോ, ഭൗതിക-ഭൂമിശാസ്ത്ര കിടപ്പോ പരിഗണിച്ചല്ല വിദ്യാഭ്യാസ ഓഫീസുകള്‍ വിഭജിച്ചിരിക്കുന്നത്. അത്‌കൊണ്ട് തന്നെ അക്കാഡമിക പരിശോധന ഉറപ്പ്വരുത്താനാവുന്നില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹൈസ്‌കൂളുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് (ഡി.ഇ.ഒ) കീഴില്‍ വരുന്നത് വയനാട്ടിലാണ്. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് (എ.ഇ.ഒ) കീഴില്‍ എല്‍.പി, യു.പി, സ്‌കൂളുകളുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് വയനാട്ടിലാണ്. 222 സ്‌കൂളുകള്‍ മൂന്ന് എ.ഇ.ഒ ഓഫീസ് പരിധിയിലാണ് വരുന്നത്. വൈത്തിരി-69, സുല്‍ത്താന്‍ ബത്തേരി-79, മാനന്തവാടി-81. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും സ്‌കൂളുകള്‍ മൂന്ന് ഓഫീസര്‍ക്ക് കീഴില്‍ വരുന്നതും വയനാട്ടില്‍ മാത്രമാണ്. മറ്റ് ജില്ലകളിലെ സ്‌കൂളുകളുടെ എണ്ണവും വിദ്യാഭ്യാസ ഓഫീസുകളുടെ എണ്ണവും ശാസ്ത്രീയമായാണ് വിഭജിച്ചിരിക്കുന്നത്. ജില്ലയില്‍ ശാസ്ത്രീയ വിഭജനം നടക്കുകയാണെങ്കില്‍ പുതുതായി 3 ഉപജില്ലയും 1 വിദ്യാഭ്യാസ ജില്ലയും വയനാട്ടിലുണ്ടാവും. ഭരണപരമായും അക്കാഡമികമായും വിദ്യാഭ്യാസ ഗുണനിവാരത്തിലും ജില്ലക്ക് ഉയരാനാവും.  
    പഠനം കാര്യക്ഷമമാക്കാന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിഞ്ഞ്കിടക്കുന്ന അധ്യാപക തസ്തികകളില്‍ നിയമനം പൂര്‍ത്തിയാക്കണമെന്നും എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനാംഗീകാര ഫയലുകളില്‍ ഉടനെ തീര്‍പ്പുണ്ടാക്കണമെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ അധ്യാപകര്‍-ജീവനക്കാര്‍-കുട്ടികള്‍-സ്‌കൂളുകള്‍-രക്ഷിതാക്കളെയും ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ പരിഹാരമാവശ്യപ്പെട്ടുള്ള നിവേദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി.ഷൗക്കുമാന്‍ സമര്‍പ്പിച്ചു.
സംസ്ഥാന സെക്രട്ടറി കെ.അബ്ദുല്‍ കരീം, ജില്ലാ ട്രഷറര്‍ പി.എം.ജൗഹര്‍, വൈത്തിരി ഉപജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.ഷാനവാസ്, പി.പി.മുഹമ്മദ് പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *