ഇരുളം അമ്പലപടിയിൽ തീപിടുത്തം ; ഇന്ന് പുലർച്ചെ മരപണിശാലയിലാണ് തീ പിടിച്ചത്


Ad
ഇരുളം അമ്പലപടിയിൽ തീപിടുത്തം ; ഇന്ന് പുലർച്ചെ മരപണിശാലയിലാണ് തീ പിടിച്ചത്

ഇരുളം അമ്പലപടിയിൽ മരപണിശാലയിൽ തീപിടുത്തം. അമ്പലപ്പടി അമ്മങ്കര സാബുവിന്റെ ഉടമസ്ഥതയിലുള്ള മരപണിശാലയിലാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. സുൽത്താൻബത്തേരി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. തീപിടുത്തത്തിൽ ഏകദേശം 25,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിവരം. സ്റ്റേഷൻ ഓഫീസർ പി നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഭരതൻ പി കെ , ബാലകൃഷ്ണൻ എൻ, സെെതലവി, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഹരിദാസ് , നിബിൽ ദാസ്, സതീഷ് , സുജയ്ശങ്കർ, രഞ്ജിത് ലാൽ, അനൂപ് എസ്, ജിതിൻ, കിരൺകുമാർ, ഭവൻ തുടങ്ങിയവർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *