June 4, 2026

ഉരുൾപൊട്ടൽ പ്രദേശത്ത് തെെ നടൽ സംഘടിപ്പിച്ചു

0
IMG-20210711-WA0069.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡി.വൈ.എഫ്.ഐ അച്ചൂരാനം മേഖലാ കമ്മിറ്റിയും എച്ച്.ഡി.എഫ്.സി ബാങ്കും സംയുക്തമായി ഉരുൾപൊട്ടൽ പ്രദേശത്ത് തെെ നടീൽ സംഘടിപ്പിച്ചു
മേൽമുറി: 2018 ലെ ഉരുൾപൊട്ടൽ നടന്ന മേൽമുറി പ്രദേശത്ത് മുളത്തെെ നടീലിന് മുൻകയ്യെടുത്ത് ഡി.വെെ.എഫ്.ഐ അച്ചൂരാനം മേഖല കമ്മിറ്റി. ഉരുൾപ്പൊട്ടിൻ്റെ ഭാഗമായി നഷ്ട്ടപ്പെട്ട പ്രകൃതിയെ തങ്ങളാൽ കഴിയുന്ന വിധത്തിൽ തിരിച്ച് പിടിക്കുന്നതിന് വേണ്ടിയും വീണ്ടും മണ്ണിടിച്ചിൽ ഭീഷണിയിൽ നിന്നും പ്രദേശത്തെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുളത്തൈ നടൽ സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ അച്ചൂരാനം മേഖലാ കമ്മിറ്റിയും എച്ച്.ഡി.എഫ്.സി ബാങ്കും സംയുക്തമായി ” ഗ്രീൻ ഇനീഷ്യറ്റീവ് ” പദ്ധതിയുടെ ഭാഗമായി മേൽമുറി ഉരുൾപൊട്ടൽ പ്രദേശത്ത് 1000 വൃക്ഷ തൈകൾ നടുന്ന പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജുമൈലത്ത് ഷമീർ നിർവഹിച്ചു.മേഖല സെക്രട്ടറി സൈനുൽ ആബിദീൻ ,പ്രസിഡണ്ട് മുബഷിർ ,സന്തോഷ്‌ ,ചേക്കു,ആരിഫ് ,അസ്ലം ,സിറാജ്‌, അലവികുട്ടി , ബാങ്ക് പ്രതിനിധികളായ അനിൽ പൗലോസ് ഫ്രഡിൻ ജോസ് അരുൺ കലൂർ തുടങ്ങിയവർ സംബന്ധിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *