അർധരാത്രിയിൽ ദമ്പതികളിൽ നിന്ന് ഇറച്ചി പിടിച്ച സംഭവം: കാട്ടിറച്ചി ഒളിപ്പിക്കുന്നതിനിടെയെന്ന് സൂചന


Ad

അർധരാത്രിയിൽ ദമ്പതികളിൽ നിന്ന് ഇറച്ചി പിടിച്ച സംഭവം:

കാട്ടിറച്ചി ഒളിപ്പിക്കുന്നതിനിടെയെന്ന് സൂചന

സ്വന്തം ലേഖിക .

കൽപ്പറ്റ: തരുവണക്കടുത്ത പുലിക്കാട് നിന്ന് അർധരാത്രിയിൽ  ദമ്പതികളിൽ നിന്ന് ഇറച്ചി പിടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. തങ്ങൾക്ക് ലഭിച്ച  കാട്ടിറച്ചി ഒളിപ്പിക്കാൻ ശ്രമിക്കവെയാണ്  പോലിസിന് മുന്നിൽ പെടുന്നതെന്ന്  സൂചന. പരിശോധനയ്ക്കയച്ച ഇറച്ചി കാട്ടിറച്ചിയാണന്ന് തെളിഞ്ഞാൽ ദമ്പതികൾ കുടുങ്ങും..ബാവലിയിൽ കാട്ട് പോത്തിനെ കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി എന്ന് പ്രചരിച്ച ഉടൻ  ഇവർ തങ്ങളുടെ കയ്യിലുള്ള ഇറച്ചി  മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നെന്ന് സംശയിക്കുന്നു. രാത്രിയിൽ റോഡിൽ സംശയാസ്പദമായ രീതിയിൽ കണ്ട ദമ്പതിമാരെ ചോദ്യം ചെയ്തപ്പോൾ സഹോദര ഭാര്യക്ക് സുഖമില്ലാത്തതിനാൽ അവരുടെ വീട്ടിലേക്ക് പോവുകയാണന്നാണ് പറഞ്ഞത്. എന്നാൽ ഇവരുടെ സംസാരത്തിൽ പന്തികേട് തോന്നിയ പോലീസുകാർ പരിസരം വീക്ഷിച്ചപ്പോഴാണ് കവറിൽ ഇറച്ചി കണ്ടത്. ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചി വന്യമൃഗത്തിൻ്റെ തെന്ന സംശയത്തിൽ പോലിസ് വനപാലകരെ അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഉദ്യോഗസ്ഥർ ഇവരുടെ വീടുകൾ പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടത്തിയില്ല. ഇറച്ചിയുടെ പരിശോധനാ ഫലം വന്നാൽ അന്വേഷണം ഊർജിതപ്പെടുത്തേണ്ടി വരും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കാട്ടിറച്ചി വിൽപ്പനയുണ്ടന്നാന്ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. അതേ സമയം മൃഗവേട്ട വ്യാപകമാണങ്കിലും രാഷ്ട്രിയ സ്വാധീനത്താൽ കേസുകൾ മുങ്ങി പോവുന്നതും പതിവാണ്. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം തന്നെയാണ് നടക്കുന്നതെന്ന് ഉന്നത വനം – വന്യ ജീവി ഉദ്യോഗസ്ഥ വൃന്ദം ന്യൂസ് വയനാടിനോട് പറഞ്ഞു '

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *