April 25, 2024

ജനസംഖ്യാ നിയന്ത്രണത്തിന് നിയമത്തേക്കള്‍ നല്ലത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം: നിതീഷ് കുമാര്‍

0
N2979670982e12261b73d43af98f5430b7bf34c23cab252bf36ce3ab5c42a00599ca26b67b.jpg
ജനസംഖ്യാ നിയന്ത്രണത്തിന് നിയമങ്ങള്‍ കൊണ്ടുവരുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജനസംഖ്യാ വര്‍ധനവ് നേരിടാന്‍ നിയമം കൊണ്ടുവരാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനത്തിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. ജനസംഖ്യാദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

ജനസംഖ്യാ നിയന്ത്രണത്തിന് നിയമ സംവിധാനം കൊണ്ടുവരുന്നതിനുള്ള മറ്റ് സംസ്ഥാനങ്ങളുടെ നീക്കത്തേക്കുറിച്ച്‌ പ്രതികരിക്കാനില്ല. എന്നാല്‍ ഇത്രയും കാലത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മനസിലാവുന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വഴി ജനസംഖ്യയെ നിയന്ത്രിക്കാനാവുമെന്നാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *