പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം


Ad
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബാങ്ക് സംരക്ഷണ സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു നൂറ്റാണ്ടുകാലത്തെ കുടിയേറ്റ ചരിത്രമാണ് പുല്‍പ്പളളിക്കുളളത്. ഐക്യ

നാണയ സംഘമായി പ്രവര്‍ത്തനം ആരംഭിച്ച പുല്‍പ്പളളി സര്‍വ്വീസ് സഹകരണ ബാങ്ക് നൂറ് സംവത്സരങ്ങള്‍ പിന്നിടുകയാണ്. ചെറുകിട കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടേയും ആശ്വാസ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ ബാങ്ക് ഇന്ന് നിലനില്‍പ്പിനായി പൊരുതുകയാണ്. എല്ലാം ശരിയാണെന്നുളള പുകമറ വാര്‍ത്തകളും പ്രഖ്യാപനങ്ങളുമാണ് 
ഇന്നത്തെ ഭരണക്കാര്‍ ചെയ്തു വരുന്നത്. ജനാധിപത്യ സംവിധാനത്തോടു ചെയ്യുന്ന ക്രൂരതയാണ് ഇപ്പോഴത്തെ ഭരണ സംവിധാനം. പുല്‍പ്പളളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ആരംഭിച്ചിട്ട് രണ്ടര വർഷം പിന്നിട്ടുകഴിഞ്ഞു. വായ്പാ വിതരണത്തില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനാലാണ് മുന്‍ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുളള 
ഭരണ സമിതിയെ പിരിച്ചുവിട്ടത്. രണ്ട് വര്‍ഷത്തോളം അഡ്മിനിസ്ട്രേറ്റര്‍ ഭരണം നടത്തി. തുടര്‍ന്ന് മൂന്ന് അംഗങ്ങള്‍ അടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണം 
ഏല്‍പ്പിച്ചിരിക്കുകയാണ്. ബാങ്കിന് നഷ്ടപ്പെട്ട 7 കോടി 26 ലക്ഷം രൂപ തിരിച്ചുപിടിക്കാനുളള യാതൊരു ആത്മാര്‍ത്ഥമായ ശ്രമവും ഇപ്പേള്‍ ഭരണം നടത്തുന്ന കമ്മിറ്റിയില്‍ നിന്ന് ഉണ്ടായിട്ടില്ല. വായ്പാ തട്ടിപ്പിലൂടെ വന്‍ കൊളള നടത്തിയവരെ രക്ഷപെടുത്താനുളള  ഗൂഢമായ തന്ത്രങ്ങള്‍ നിലവിലെ കമ്മിറ്റി അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തുകയും ചെയ്യുന്നു. എല്ലാം ഭദ്രമാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്തുവരുന്നത്.
സ്പെഷ്യല്‍ ഗ്രേഡിലായിരുന്ന ബാങ്ക് 5-ാം ഗ്രേഡിലേക്കു തരം താഴ്ത്തപ്പെട്ടു. 
ബാങ്ക് വളരെ പ്രതിസന്ധിയിലായി. തുച്ചമായ വിലയുളള ഭൂമിക്ക് ഉയര്‍ന്ന മൂല്യം നിശ്ചയിച്ച് വന്‍ തുക വായ്പ അനുവദിച്ചു. വസ്തുവിന്‍റെ മൂല്യനിര്‍ണ്ണയം നടത്തിയിരുന്നത് 
മുന്‍ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പരസ്പരം ധാരണയുടെ അടിസ്ഥനത്തിലാണ്. 
മൂല്യം കുറഞ്ഞ വസ്തുവിന് വന്‍തുക മൂല്യമുളളതായി വ്യജ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് അവര്‍ ചെയ്യാറുളളത്. ബാങ്കിലെ സഹകാരികളായ സാധാരണക്കാരായ കര്‍ഷകരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ വസ്തുവിന്‍റെ ഈടിന്മേല്‍ വന്‍ തുക 
ലോണ്‍ പാസ്സാക്കി അവര്‍ അറിയാതെ ബിനാമിയുടെ അക്കൗിലേക്ക് പണം മാറ്റുകയാണ് ചെയ്തിരുന്നത്. ഡയറക്ടര്‍ ബോര്‍ഡിന്‍റെ എല്ലാ വിധ നിയമവിരുധ പ്രവര്‍ത്തനങ്ങള്‍ക്കും അന്നത്തെ സെക്രട്ടറി ഒത്താശ നല്‍കിയിരുന്നു. ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുളള 
വസ്തുവിന്‍റെ ഈടിന്മേല്‍ ഡറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും അവരുടെ ബന്ധുക്കാര്‍ക്കും 
വന്‍ തുക വായ്പ അമുവദിച്ചിരുന്നു. ഇത്തരത്തില്‍ നടന്ന എല്ലാ 
ക്രമക്കേടുകള്‍ക്കും മുന്‍ സെക്രട്ടറി ഉള്‍പ്പെടെയുളള പല ഉദ്യോഗസ്ഥരും സഹായം നല്‍കി
യിട്ടുണ്ട് . വെറും 6 ലക്ഷം മാത്രം മൂല്യമുളള സ്ഥലത്തിന് 25 ലക്ഷം വരെ വായ്പ അനുവദിച്ചു. 20 ലക്ഷം മുതല്‍ 25 ലക്ഷം വരെയുളള വന്‍ തുക 39 കര്‍ഷകരുടെ വസ്തുവിന്‍റെ ഈടിൻ
ന്മേല്‍ അവരറിയാതെ വായ്പ എടുത്തിട്ടുണ്ട്. ഇത്തരത്തിലുളള വന്‍ കൊളള നടത്തിയവരെ 
നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നേപറ്റു. ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി
യിരിക്കുന്ന അന്വേക്ഷണ റിപ്പോര്‍ട്ടിന്‍ന്മേല്‍ നിയമപരമായ യാതൊരു നടപടിയും സ്വീകരിക്കാതെ പൂഴ്തിവെച്ചിരിക്കുകയാണ്. ഇവിടെയുളള എല്ലാ രാഷ്ട്രിയ പ്രസ്ഥാന
വും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇത് കൊളള നടത്തിയവരുമായുളള 
അധാര്‍മികമായ ബന്ധത്തിന്‍റെ തെളിവായി പൊതു സമൂഹം വിലയിരുത്തുന്നുണ്ട്. നിയമപരമായി തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏതാനും വ്യക്തികളുടെ കരങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്നത് ജനാധിപത്യ ധ്വംസനമാണ്. എത്രയും പെട്ടെന്ന് തെരഞ്ഞടുപ്പ് നടത്തി ബാങ്കിന്‍റെ 
സഹകാരികള്‍ അംഗികരിക്കുന്ന ഭരണസമിതിക്ക് ഭരണം കൈമാറണം. ഒരു പ്രദേശത്തിന്‍റെ ആശ്രയമായ ഈ ബാങ്കിനെ കൊളളയടിച്ചവര്‍ക്കെതിരെ സമയ ബന്ധിതമായി നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കണം . ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളോടൊപ്പം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബാങ്ക് സംരക്ഷണ സമിതി അറിയിച്ചു.
വി.എസ്. ചാക്കോ (ചെയര്‍മാന്‍)
എന്‍. സത്യാനന്ദന്‍ മാസ്റ്റര്‍
ഇ. എഫ് ഡൊമനിക്ക്
സി.ജി ജയപ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *