അംഗന്‍വാടി ജീവനക്കാര്‍ കളക്ടറേറ്റിന് മുമ്പില്‍ സമരം നടത്തി


Ad
അംഗന്‍വാടി ജീവനക്കാര്‍ കളക്ടറേറ്റിന് മുമ്പില്‍ സമരം നടത്തി

കല്‍പ്പറ്റ : അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 21,000 രൂപയായി ഉയര്‍ത്തുക, അംഗന്‍വാടി ജീവനക്കാരെ ഇഎസ്‌ഐ പരിധിയില്‍ കൊണ്ടുവന്നു കൊണ്ട് അവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, അംഗന്‍വാടി ജീവനക്കാര്‍ക്കും പിഎഫ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, കോവിഡ് മൂലം മരണമടഞ്ഞ അംഗന്‍വാടി ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, ജോലിഭാരം ലഘൂകരിക്കുക, അംഗനവാടികള്‍ ആധുനിക വല്‍ക്കരിക്കുക, ജീവനക്കാര്‍ക്ക് പ്രത്യേകമായി ഭവന പദ്ധതി നടപ്പിലാക്കുക തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ക്രച്ച് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. പി ജെ ഏലിയാമ്മ അധ്യക്ഷത വഹിച്ചു. കെ കെ രാജേന്ദ്രന്‍,പി എം ജോസ്, കെ അജിത,ആയിഷ പള്ളിയാല്‍, ഫിലോമിന എ പി, സുമ കെ ജി,നബീസ എ, സുമി എന്‍,ഷീബ പി എം, റജീനഷാജി വി, ശ്രീജ വി തുടങ്ങിയവര്‍ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *