March 28, 2024

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയപ്പോൾ പിടിവിട്ടുപോയത് കച്ചവടക്കാർക്ക്

0
Img 20210713 Wa0042.jpg
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയപ്പോൾ പിടിവിട്ടുപോയത് കച്ചവടക്കാർക്ക് 

ചെലോൽക്ക് കച്ചോടം കിട്ടും ചെലോൽക്ക് കച്ചോടം കിട്ടൂല,…….
റിപോർട്ട് – അങ്കിത വേണുഗോപാൽ
കൽപ്പറ്റ: കോവിഡ് രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ പിടിവിട്ടു പോയത് കച്ചവടക്കാർക്കാണ്. മെയ് ആദ്യവാരം തുടങ്ങിയ കാേവിഡ് രണ്ടാം തരംഗം ഭാഗമായ ലോക്ക് ഡൗൺ സാരമായി തന്നെ വ്യാപാരികളെ ബാധിച്ചു.
ബാങ്ക് ലോണുകളും ദിവസ അടവുകളും മറ്റ് അടവുകളും അടക്കാനാവാതെ പ്രതിസന്ധിയിൽ നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു വ്യാപാരികൾ.
കടയിൽ നിന്നുള്ള വരുമാന മാർഗം മാത്രം ഉപജീവന മാർഗമാക്കിയ നിരവധി കച്ചവടക്കാരാണ് ജില്ലയിലുള്ളത്. അതുകൊണ്ട് തന്നെ മഹാമാരിയുടെ വരവ് ഏറ്റവുമധികം ബാധിച്ചത് വ്യാപാരമേഖലയിലാണ്. ഒന്നര വർഷത്തിനുള്ളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
വ്യാപാരികൾക്കുവേണ്ട യാതൊരുവിധ സഹായവും എവിടെനിന്നും ഉണ്ടായിട്ടുമില്ല.
ഒന്നര മാസത്തിലേറെ അടഞ്ഞുകിടന്ന വ്യാപാരസ്ഥാപനങ്ങളിൽ ചിലത് കഴിഞ്ഞ രണ്ടാഴ്ചയായി ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചില കടകൾ ആകട്ടെ ഒട്ടും തന്നെ ഇതുവരെയും തുറന്നിട്ടില്ല. എങ്കിലും തുറന്നു പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് അത് വലിയൊരു ആശ്വാസം തന്നെയാണ് .
 ചെറുകിട കച്ചവട കേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെവക്കിലാണ്. ഇവയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ജോലിയില്ലാതെ വലയുന്നുമുണ്ട്. തൊഴിലാളികൾക്ക് വേതനം നൽകാൻ സാധിക്കാതെ വരുന്ന വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലാളികളെ ഒഴിവാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
തുറന്നു പ്രവർത്തിക്കുന്ന കടകളിൽ സാമാന്യം നല്ല കച്ചവടം ഉണ്ടാകുന്നുമുണ്ട് .അതിന്റെ ഒരു വലിയ ആശ്വാസവും കച്ചവടക്കാരിൽ കാണാനുമുണ്ട്. തുറന്നു പ്രവർത്തിക്കുന്ന ഒന്നിടവിട്ട ദിവസങ്ങളിൽ കച്ചവടം ലഭിക്കുന്നതുകൊണ്ട് അടവുകളും മറ്റുകാര്യങ്ങളും നടന്നുപോകുന്നതിന്റെ സമാധാനത്തിൽ ആണ് ഈ കച്ചവടക്കാർ. ഒന്നിടവിട്ട ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നത് കൊണ്ട് ടൗണുകളിൽ വലിയ തിക്കുംതിരക്കും അനുഭവപ്പെടുന്നുണ്ട്. വാഹന പ്രവാഹവും ഒട്ടുംതന്നെ കുറവല്ല. ഇതെല്ലാം തന്നെ കച്ചവടക്കാർക്ക് വലിയ ഗുണം സൃഷ്ടിക്കുന്നു.
എന്നാൽ വിവിധ മേഖലകളിൽ പൂർണമായും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരവുമുണ്ട് . എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കണമെന്നും,വ്യാപാരികളുടെ ലോൺ കാലാവധി ആറു മാസത്തെ ഇളവ് അനുവദിക്കുക,വൈദ്യുതിചാർജ് ഇളവ് അനുവദിക്കുക,നികുതി ലൈസൻസ് ഫീസും അടക്കുന്നതിന് ആറുമാസം സമയം നൽകുക തുടങ്ങി ആവശ്യങ്ങൾ വ്യാപാരികൾ മുന്നോട്ടുവെക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *