March 29, 2024

റെന്ററിംഗ് പ്ലാന്റ്; കരടുനിയമത്തിനെതിരെ നാളെ പ്രതിഷേധ സമരം

0
Img 20210714 Wa0033.jpg
റെന്ററിംഗ് പ്ലാന്റ്; കരടുനിയമത്തിനെതിരെ നാളെ പ്രതിഷേധ സമരം 

കല്‍പ്പറ്റ: വയനാട്ടില്‍ റെന്ററിംഗ് പ്ലാന്റിന് അനുകൂലമായ കരട് നിയമത്തിനെതിരെ നാളെ കലക്ടറേറ്റിന് മുമ്പില്‍ സമരം നടത്തുമെന്ന് ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട്ടില്‍ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞ് കര്‍ഷക ആത്മഹത്യകള്‍ പെരുകിയപ്പോള്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും മറ്റും കേരള വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കേരള അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ക്ലാസ്സുകളും പഠനങ്ങളും അടിസ്ഥാനമാക്കി മിച്ച ഭക്ഷണവും കോഴി വേസ്റ്റും പച്ചക്കറി മാര്‍ക്കറ്റില്‍ മിച്ചം വരുന്നവയും മറ്റും ശരിയായി പാകം ചെയ്ത് പന്നികള്‍ക്ക് തീറ്റയായി നല്‍കിയാണ് പന്നി കൃഷി നടത്തുന്നത്. 200 ലധികം പന്നി കര്‍ഷകര്‍ വയനാട്ടിലുണ്ട്. കൃഷി ലാഭകരമാക്കി മാറ്റാമെന്നും ഇതുമൂലം അല്‍പം സമയം കൂടി കഴിഞ്ഞാല്‍ മാലിന്യമായി മാറാന്‍ പോകുന്ന ഈ വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യന് സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഇറച്ചിയാക്കി മാറ്റുകയും അതോടൊപ്പം മാലിന്യമുക്ത കേരളമെന്ന സ്വപ്നത്തില്‍ ഒരു വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന നിര്‍ദ്ദേശങ്ങളനുസരിച്ചാണ് പന്നികൃഷി നടത്തുന്നത്. യാതൊരു നിയന്ത്രണങ്ങളും നിലവിലില്ലാത്ത അന്യ സംസ്ഥാനങ്ങളില്‍ നിന്ന് യദേഷ്ടം പന്നികള്‍ ഇറക്കുമതി ചെയ്യുന്ന കേരളം പോലുള്ള ഒരു ഉപഭോഗ സംസ്ഥാനത്ത് റെഡിമെയ്ഡ് തീറ്റ വാങ്ങി നല്‍കി അന്യസംസ്ഥാന ലോബികളോട് മത്സരിച്ച് പന്നി വളര്‍ത്തല്‍ ഉപജീവന മാര്‍ഗ്ഗമായി സ്വീകരിക്കുകയെന്നത് ആത്മഹത്യാപരമായിരിക്കും. നാടിനെ പിടിച്ചു കുലുക്കിയ കോവിഡ്
 മഹാമാരി മൂലം ഹോട്ടലുകളും മികച്ച ഭക്ഷണം ലഭിക്കുന്ന മറ്റ് സ്ഥാപനങ്ങളും അടഞ്ഞു കിടന്ന ഈ സമയം ചിക്കല്‍ വേസ്റ്റ് തീറ്റയായി നല്‍കിയാണ് ഈ മിണ്ടാ പ്രാണികളുടെ ജീവന്‍ നിലനിര്‍ത്തിയത്. ഈ കടുത്ത പ്രതിസന്ധി കാലഘട്ടത്തില്‍ ആണ് വന്‍കിട കുത്തക കമ്പനികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ആയിരകണക്കിന് പന്നി കര്‍ഷക കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ചിക്കന്‍ വേസ്റ്റ് പന്നികള്‍ക്ക് തീറ്റയായി നല്‍കാന്‍ പാടില്ലെന്ന ഉത്തരവുമായി ജില്ലാ ഭരണകൂടവും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും രംഗത്ത് വരുന്നത്. ഇന്ന് പന്നികള്‍ക്ക് തീറ്റ ആവശ്യത്തിനായി സൗജന്യമായി ചിക്കന്‍ കടകളില്‍ നിന്ന് ശേഖരിച്ച് കൊണ്ടുപോകുന്ന ചിക്കന്‍ വേസ്റ്റിനാണ് കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ റെന്ററിംഗ് പ്ലാന്റ് മുതലാളിമാര്‍ക്ക് നല്‍കണമെന്നാണ് അധികാരികള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഇക്കാലമത്രയും ഈ സേവനം ചെയ്ത പന്നികൃഷിക്കാരെ പാടെ അവഗണിച്ചു കൊണ്ട് ഒരു സുപ്രഭാതത്തില്‍ പന്നികൃഷിക്കാരെ ഉന്മൂലനാശം ചെയ്യുന്നതിന് വേണ്ടി യുള്ള ഈ ഗൂഡ ഉത്തരവിനെതിരെ കോഴി ഇറച്ചി ഉപയോഗിക്കുന്ന ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയും ചിക്കന്‍ വ്യാപാരികള്‍, ചിക്കന്‍ ഫാര്‍മേഴ്‌സ് സര്‍വ്വോപരി പന്നികൃഷിക്കാരുടെയും ശബ്ദമായി ഈ കരിനിയമം പിന്‍വലിക്കുന്നതു വരെ ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി ലൈഫ്‌സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് എം വി വിന്‍സന്‍, സെക്രട്ടറി കെ എഫ് ചെറിയാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *