എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം: കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍


Ad
എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം: കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 

കൽപ്പറ്റ: എല്ലാദിവസവും കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കടകൾ തുറക്കാൻ അനുവാദം നൽകണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നിടവിട്ട ദിവസങ്ങളിലുള്ള പ്രവര്‍ത്തനരീതി ജനത്തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതിന് കാരണമാകുന്നുണ്ട്. വ്യാപാരികളും കെട്ടിട ഉടമകളും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും കെ.ബി.ഒ.ഡബ്ല്യു.എ.യോഗത്തില്‍ കെ.ബി.ഒ.ഡബ്ല്യു.എ പ്രസിഡന്റ് അബ്ബാസ് ഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി അഡ്വക്കേറ്റ് ജസ്റ്റിസ് പൗലോസ്, ട്രഷറര്‍ അഡ്വക്കേറ്റ് അബ്ദുറഹ്മാന്‍ ,അലി ബ്രാന്‍ പീറ്റര്‍ മൂഴയില്‍ ,ബക്കര്‍ പള്ളിയാല്‍ ,നിരണ്‍ വി, മനാഫ് യു എ, സലീം അറക്കല്‍,ഹാരിസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *