ജില്ലാ ഹോമിയോ ആശുപത്രി വികസനം: മാസ്റ്റർ പ്ലാൻ തയ്യാറാക്കും – സംഷാദ് മരക്കാർ


Ad
ജില്ലാ ഹോമിയോ ആശുപത്രി വികസനം: മാസ്റ്റർ പ്ലാൻ തയ്യാറാക്കും – സംഷാദ് മരക്കാർ

പനമരം: അഞ്ചുകുന്നിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രസ്താവിച്ചു. കിടത്തി ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുകയും ആവശ്യമായ കെട്ടിട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. 30 ലക്ഷത്തിലേറെ രൂപയുടെ പ്രവർത്തികൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ നടന്നു വരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആരോഗ്യ മേഖലക്ക് ജില്ലാ പഞ്ചായത്ത് മുന്തിയ പരിഗണനയാണ് നൽകി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോമിയോ ആശുപത്രിയിലെത്തുന്ന രോഗികൾക്കും മറ്റും ഉപയോഗിക്കുന്നതിനായി എം.എസ്.എസ് പനമരം യൂനിറ്റ് നൽകിയ ബെഡ് ഷീറ്റ്, തലയണയുറ, കസേര, ബക്കറ്റ്, മഗ്ഗ് തുടങ്ങിയവ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡന്റ് കെ.മൊയു ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ആർ.എം.ഒ റീനാ ജറാൾഡ്, ഡോ. ജിതിൻ ഔസേഫ്, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തിൽ, ജില്ലാ വൈസ് പ്രസിഡന്റ് അഹമദ് പൊരളോത്ത്, തലോടൽ ചെയർമാൻ ഉമ്മർ പിണങ്ങോട്, ബാഫഖി യൂത്ത് സെന്റർ സെക്രട്ടറി അസീസ് അഞ്ചു കുന്ന്, എം. എസ്. എസ് മെമ്പർമാരായ നാസർ പുളിക്കണ്ടി, നൗഷാദ് പച്ചിലക്കാട്, റംഷാദ് കൈതക്കൽ, റാഷിദ് പള്ളിക്കണ്ടി, അഞ്ചു കുന്ന് യൂത്ത് ലീഗ് പ്രസിഡന്റ് നിസാർ മുതിര പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *