September 21, 2026

ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

292 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.16
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (14.07.21) 433 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 292 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.16 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69604 ആയി. 65014 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3884 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2699 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
വെള്ളമുണ്ട 49, തവിഞ്ഞാല്‍ 46, തിരുനെല്ലി 37, ബത്തേരി 29, പനമരം, നെന്മേനി 27 വീതം, മാനന്തവാടി 25, വൈത്തിരി 24, കണിയാമ്പറ്റ 22, എടവക 21, പൊഴുതന 17, പൂതാടി 16, നൂല്‍പ്പുഴ 15, മുട്ടില്‍ 11, കല്‍പ്പറ്റ , പടിഞ്ഞാറത്തറ 10 വീതം, അമ്പലവയല്‍, തരിയോട് 7 വീതം, തൊണ്ടര്‍നാട്, മേപ്പാടി, കോട്ടത്തറ 6 വീതം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി 5 വീതം, വെങ്ങപ്പള്ളി 3, മീനങ്ങാടി 2 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
*292 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 6 പേരും വീടുകളില്‍ നിരീക്ഷണത്തി ലായിരുന്ന 286 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*920 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.07.21) പുതുതായി നിരീക്ഷണത്തിലായത് 920 പേരാണ്. 880 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13556 പേര്‍. ഇന്ന് പുതുതായി 127 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3368 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 542963 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 514972 എണ്ണത്തിന്റെ ഫലം ലഭിച്ചു. 445368 പേര്‍ നെഗറ്റീവും 69604 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *